നിലവിലെ യുഡിഎഫ് സർക്കാർ ഒരു യു-ടേൺ ഗവൺമെന്റായി മാറി ; ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിവാദത്തിൽ ആരോഗ്യ മന്ത്രിക്കെതിരെ വി. എൻ. വാസവൻ 

  ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ ആരോഗ്യ മന്ത്രി കെ. മുരളീധരനെതിരെ രൂക്ഷവിമർശനവുമായി വി. എൻ. വാസവൻ രംഗത്തെത്തി. നിലവിലെ യുഡിഎഫ് സർക്കാർ ഒരു യു-ടേൺ ഗവൺമെന്റായി മാറിയെന്നും മന്ത്രി മുന്നോട്ടുവെച്ച കമ്മ്യൂണിറ്റി കിച്ചൺ പദ്ധതി പ്രായോഗികമല്ലെന്നും വി. എൻ. വാസവൻ കുറ്റപ്പെടുത്തി.

 

  ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ ആരോഗ്യ മന്ത്രി കെ. മുരളീധരനെതിരെ രൂക്ഷവിമർശനവുമായി വി. എൻ. വാസവൻ രംഗത്തെത്തി. നിലവിലെ യുഡിഎഫ് സർക്കാർ ഒരു യു-ടേൺ ഗവൺമെന്റായി മാറിയെന്നും മന്ത്രി മുന്നോട്ടുവെച്ച കമ്മ്യൂണിറ്റി കിച്ചൺ പദ്ധതി പ്രായോഗികമല്ലെന്നും വി. എൻ. വാസവൻ കുറ്റപ്പെടുത്തി. പണമുണ്ടെങ്കിലും ഭക്ഷണം വാങ്ങാൻ പ്രയാസപ്പെടുന്നവർക്ക് വലിയ സഹായമാണ് പൊതിച്ചോർ വിതരണമെന്നും ജാതിയും മതവും രാഷ്ട്രീയവും നോക്കിയല്ല ഇത് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്തെങ്കിലും പാകപ്പിഴയുണ്ടായാൽ നൽകുന്നവർ ആരെന്ന് തിരിച്ചറിയാനാണ് ബോർഡ് വയ്ക്കുന്നത്. പൊതിച്ചോർ കൊടുക്കാൻ പാടില്ലെന്ന മന്ത്രിയുടെ നിലപാട് മാനവികതയ്ക്ക് വിരുദ്ധമാണെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, പൊതിച്ചോറ് വിതരണ വിവാദത്തിൽ വീണ്ടും വിശദീകരണവുമായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ രംഗത്തെത്തി. താൻ ആരുടെയും അന്നം മുടക്കിയതല്ലെന്നും, ആലപ്പുഴയിൽ സ്ഥലം കയ്യേറിയതുമായി ബന്ധപ്പെട്ട പരാതിയിൽ ഇടപെടുക മാത്രമാണ് ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി. ആലപ്പുഴയിലെ കമ്മ്യൂണിറ്റി കിച്ചൻ പദ്ധതി ആശുപത്രി വികസന സമിതിയുടെ തീരുമാനപ്രകാരമാണ് നടപ്പാക്കുന്നത്. നിലവിൽ ആലപ്പുഴയിൽ മാത്രമായിരിക്കും കമ്മ്യൂണിറ്റി കിച്ചൻ എന്നും, മറ്റ് ആശുപത്രികളിൽ ഇത്തരമൊരു പദ്ധതി ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.