ഗാന്ധിജിയുടെ പേര് വെട്ടിമാറ്റിയത് ഗോഡ്സെയിസം നടപ്പാക്കുന്ന മോദിസർക്കാരിന്റെ നയത്തിന്റെ ഭാഗം:  വി.എം.സുധീരൻ

ഗ്രാമങ്ങളെയും ഗ്രാമീണ ജനതയെയും ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ മൻമോഹൻ സിംഗ് സർക്കാർ ആവിഷ്‌കരിച്ച് വിജയകരമായി ഇപ്പോഴും നടപ്പിലാക്കിവരുന്ന മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽനിന്നും മഹാത്മാ ഗാന്ധിയുടെ പേര് വെട്ടിമാറ്റിയും പ്രസ്തുത പദ്ധതിയുടെ ലക്ഷ്യത്തെത്തന്നെ പരാജയപ്പെടുത്തുന്ന നിലയിൽ ഘടനാപരമായ മാറ്റം നിർദ്ദേശിക്കപ്പെടുകയും ചെയ്ത് .

വികസിത് ഭാരത് ഗാരിന്റി ഫോർ റോസ്ഗാർ ആന്റ് അജീവിക വിഷൻ-ഗ്രാമീൺ' എന്ന പേരിൽ പുതിയ ബിൽ അവതരിപ്പിക്കാനുള്ള മോദി സർക്കാരിന്റെ നീക്കം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണ്. രാജ്യവ്യാപകമായി അംഗീകരിക്കപ്പെടുകയും വൻ സ്വീകാര്യതയോടെ നടപ്പാക്കി വരുകയും ചെയ്യുന്ന നിലവിലുള്ള പദ്ധതി അട്ടിമറിക്കുന്ന നിർദ്ദിഷ്ട ബിൽ അവതരിപ്പിക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്തിരിഞ്ഞേ മതിയാകൂ.

ഗാന്ധിജിയുടെ ധന്യമായ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഐതിഹാസികമായ സ്വാതന്ത്ര്യസമരത്തെയും സ്വാതന്ത്ര്യസമര നേതാക്കളെയും തമസ്‌കരിക്കാനും ഗാന്ധി ഘാതകനായ ഗോഡ്‌സെയെയും സ്വാതന്ത്ര്യ സമരത്തിന് എതിരായ നിലപാട് സ്വീകരിച്ച് ബ്രിട്ടീഷ് ഭരണകൂടത്തെ പ്രീണിപ്പിക്കാൻ ശ്രമിച്ച വർഗ്ഗീയ ഫാസിസ്റ്റ് പ്രസ്ഥാനങ്ങളുടെ വക്താക്കളെയും മഹത്വവൽക്കരിക്കാൻ ശ്രമിച്ചുവരുന്ന മോദി സർക്കാർ പിന്തുടരുന്ന ആർ.എസ്.എസ്.-ബി.ജെ.പി. അജണ്ടയുടെ ഭാഗമാണ് ഗാന്ധിജി എന്ന പുണ്യനാമം നീക്കം ചെയ്യുന്നത്. 

ഗോഡ്‌സെയിസം നടപ്പാക്കലാണ് മോദിസർക്കാരിന്റെ നയമെന്ന ആവർത്തിച്ചുള്ള പ്രഖ്യാപനമാണ് ഇതിലൂടെ വ്യക്തമാകുന്നത്. മോദി സർക്കാർ എത്ര ശ്രമിച്ചാലും ജന മനസ്സിൽ നിന്നും ഗാന്ധിജിയെ ഇല്ലാതാക്കാൻ ആവില്ല.തമസ്‌കരിക്കാൻ ശ്രമിക്കുന്തോറും ഗാന്ധിജിയുടെയും ഗാന്ധിസത്തിന്റെയും പ്രാധാന്യവും പ്രസക്തിയും ലോകത്തെമ്പാടും വർദ്ധിച്ചുകൊണ്ടേയിരിക്കും. ആ യാഥാർത്ഥ്യം തിരിച്ചറിയാതെ പോകുന്നത് പ്രധാന മന്ത്രി നരേന്ദ്രമോദിയും കൂട്ടരും മൂഢസ്വർഗ്ഗത്തിൽ അഭിരമിക്കുന്നതുകൊണ്ട് തന്നെയാണ്. തീർച്ച..