വിമാനത്താവളത്തിന്റെ ആകാശ ദൃശ്യങ്ങൾ പകർത്തി ; വ്‌ളോഗർ മല്ലു ഡോറക്കെതിരെ കേസ് 

വ്‌ളോഗർ അർജുൻ സാബിത്തിനെതിരെ പോലീസ് കേസ് .നേടുമ്പാശേരി പൊലീസ് ആണ് കേസെടുത്തത് . കൊച്ചി വിമാനത്താവളത്തിന്റെ ആകാശ ദൃശ്യങ്ങൾ പകർത്തിയതിനാണ് കേസ്
 

വ്‌ളോഗർ അർജുൻ സാബിത്തിനെതിരെ പോലീസ് കേസ് .നേടുമ്പാശേരി പൊലീസ് ആണ് കേസെടുത്തത് . കൊച്ചി വിമാനത്താവളത്തിന്റെ ആകാശ ദൃശ്യങ്ങൾ പകർത്തിയതിനാണ് കേസ്. കോഴിക്കോട് എടച്ചേരി സ്വദേശി അർജുൻ സാബിനെതിരെയാണ് കേസെടുത്തത്. കണ്ടന്‍റ് ക്രിയേറ്ററായ അർജുൻ ഡ്രോൺ ഉപയോഗിച്ച് വിമാന താവളത്തിന്‍റെ ദ‍്യശ‍്യങ്ങൾ പകർത്തുകയും മല്ലു ഡോറ എന്ന തന്‍റെ ഇൻസ്റ്റഗ്രാം പേജിൽ പങ്ക്‌വെയ്ക്കുകയും ചെയ്തിരുന്നു.ഓഗസ്റ്റ് 26 നാണ് ദ‍്യശ‍്യങ്ങൾ പകർത്തിയത്

വിമാനതാവളത്തിന്‍റെ ആകാശ ദ‍്യശ‍്യങ്ങൾ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നെടുമ്പാശേരി പൊലീസ് നടത്തിയ അന്വേഷണത്തിൽ സംഭവം സത‍്യമാണെന്ന് കണ്ടെത്തി. തുടർന്ന് ഡ്രോൺ പറത്താൻ എയർപ്പോർട്ട് അധികൃതർ ആരെയെങ്കിലും ഏൽപ്പിചിരുന്നോ എന്ന് അന്വേഷിച്ചു. ആരെയും ഏൽപ്പിച്ചില്ലെന്നായിരുന്നു എയർപ്പോർട്ട് അധികൃതർ വ‍്യക്തമാക്കിയത്.

പിന്നീട് പൊലീസ് അർജുന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ട്രാക്ക് ചെയ്യുകയും അർജുനെ ചോദ‍്യം ചെയ്യുകയും ചെയ്തു. ഡ്രോൺ നിരോധിത മേഖലയായ കൊച്ചി വിമാനതാവളത്തിൽ അനുമതിയില്ലാതെയാണ് ഡോൺ പറത്തിയതെന്ന് അർജുൻ സമ്മതിച്ചു.  കേസെടുത്ത യുവാവിനെ ജാമ‍്യത്തിൽ വിട്ടയച്ചു.