പാണക്കാട് മണ്ണിടിച്ചിലില്‍ അപകടത്തില്‍പെട്ട മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച് വ്ളോഗർ

പാണക്കാട് മണ്ണിടിച്ചിലില്‍ അപകടത്തില്‍പെട്ട മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച് ഇൻസ്റ്റഗ്രാം വ്‌ളോഗര്‍. അപകടത്തില്‍പ്പെട്ട മാധ്യമ പ്രവര്‍ത്തകരെ മണ്ണിനടിയില്‍ തന്നെ ഇട്ട് മൂടണമായിരുന്നു എന്നായിരുന്നു വ്ളോഗറുടെ പ്രതികരണം. ഇൻസ്റ്റഗ്രാം വീഡിയോ സന്ദേശത്തിലൂടെയാണ് ഇയാള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പരാമര്‍ശം നടത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങള്‍ പങ്കുവെച്ചായിരുന്നു നിസാമിൻ്റെ വിവാദ പരാമർശം.

 

മലപ്പുറം: പാണക്കാട് മണ്ണിടിച്ചിലില്‍ അപകടത്തില്‍പെട്ട മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച് ഇൻസ്റ്റഗ്രാം വ്‌ളോഗര്‍. അപകടത്തില്‍പ്പെട്ട മാധ്യമ പ്രവര്‍ത്തകരെ മണ്ണിനടിയില്‍ തന്നെ ഇട്ട് മൂടണമായിരുന്നു എന്നായിരുന്നു വ്ളോഗറുടെ പ്രതികരണം. ഇൻസ്റ്റഗ്രാം വീഡിയോ സന്ദേശത്തിലൂടെയാണ് ഇയാള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പരാമര്‍ശം നടത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങള്‍ പങ്കുവെച്ചായിരുന്നു നിസാമിൻ്റെ വിവാദ പരാമർശം.

മലപ്പുറം പാണക്കാട് വേങ്ങര റോഡിലേക്ക് കുന്നിൻ ചെരുവിൽ നിന്ന് വൻതോതിൽ മണ്ണിടിഞ്ഞാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്. ആളുകൾ രണ്ട് ഭാഗങ്ങളിലേക്ക് ഓടിയതിനാൽ ആളപായം ഒഴിവായി. നിർമ്മാണ പ്രവർത്തി ആരംഭിച്ച ഭാഗത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണും കല്ലുകളും റോഡിലേക്ക് പതിച്ച് വീഴുകയായിരുന്നു. മാധ്യമപ്രവ‍ര്‍ത്തകരും നാട്ടുകാരും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ഉടൻ ഓടി രക്ഷപ്പെടുന്നതിനിടയിൽ മലപ്പുറം കൈരളി ടിവി ക്യാമറമാൻ ജയേഷിന് നിസാര പരിക്കേറ്റിരുന്നു.