തിരുവനന്തപുരം വിഴിഞ്ഞത്ത് യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
വിഴിഞ്ഞത്ത് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞത്തുള്ള ഭർത്താവിന്റെ വീട്ടിലാണ് യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
Jul 1, 2026, 11:15 IST
തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞത്തുള്ള ഭർത്താവിന്റെ വീട്ടിലാണ് യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
വിഘ്‌നേശ്വരി(27)യാണ് മരിച്ചത്. നാഗർകോവിൽ സ്വദേശിനിയാണ് വിഘ്‌നേശ്വരി. വിവാഹം കഴിഞ്ഞ് രണ്ട് വർഷമായി. കുട്ടികൾ ഇല്ലാത്തതിനാൽ ദുഃഖിതയായിരുന്നു യുവതിയെന്നാണ് വീട്ടുകാർ പറയുന്നത്.