വിഴിഞ്ഞം തുറമുഖത്തിൻറെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദം : സർക്കാർ അനുമതി ഇല്ലാതെ ഓഹരി കൈമാറ്റം നടക്കില്ലെന്ന് ശശി തരൂർ
വിഴിഞ്ഞം തുറമുഖത്തിൻറെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി ശശി തരൂർ എം.പി. സർക്കാർ അനുമതി ഇല്ലാതെ ഓഹരി കൈമാറ്റം നടക്കില്ല എന്നാണ് തന്റെ അറിവെന്നും നടപടിക്രമം നടക്കട്ടെ എന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
Jul 3, 2026, 19:41 IST
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിൻറെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി ശശി തരൂർ എം.പി. സർക്കാർ അനുമതി ഇല്ലാതെ ഓഹരി കൈമാറ്റം നടക്കില്ല എന്നാണ് തന്റെ അറിവെന്നും നടപടിക്രമം നടക്കട്ടെ എന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
തുറമുഖത്തിൽ സംസ്ഥാനത്തിനും കേന്ദ്രത്തിനും നിക്ഷിപ്ത താൽപര്യങ്ങളുണ്ട്. ഭാവിയിൽ വിവിധ കമ്പനികളുടെ കപ്പലുകൾ വിഴിഞ്ഞം തുറമുഖത്ത് വരണം. മുമ്പ് ചൈനീസ് കമ്പനികളുടെ ടെൻഡർ നമ്മൾ മുമ്പ് റദ്ദാക്കിയിട്ടുണ്ട്. സർക്കാരിന്റെ അഭിപ്രായം ചോദിക്കാതെ അന്തിമ തീരുമാനം എടുക്കാൻ പാടില്ല. ആരും അദാനിയെ എതിർക്കുന്നില്ല. തുറമുഖത്തിന്റെ വളർച്ച ആവശ്യമാണെന്നും എന്നാൽ, നിയമങ്ങൾ പാലിച്ചുവേണമെന്നും പഠിച്ചിട്ട് സർക്കാർ തീരുമാനം എടുക്കണമെന്നും തരൂർ ആവശ്യപ്പെട്ടു.