വിര്‍ച്വല്‍ ക്യൂ: ബുക്ക് ചെയ്തശേഷം റദ്ദാക്കിയ സ്ലോട്ടുകള്‍ വീണ്ടും ലഭ്യമാവുക 8 മണിക്കൂറിന് ശേഷമെന്ന് ദേവസ്വം ബോര്‍ഡ്
വിര്‍ച്വല്‍ ക്യൂ: ബുക്ക് ചെയ്തശേഷം റദ്ദാക്കിയ സ്ലോട്ടുകള്‍ വീണ്ടും ലഭ്യമാവുക 8 മണിക്കൂറിന് ശേഷമെന്ന് ദേവസ്വം ബോര്‍ഡ്
നിലയ്ക്കലില്‍ വാഹനങ്ങളുടെ പാര്‍ക്കിംഗ് ക്രമീകരിക്കപ്പെട്ടു. 12,000 വാഹനങ്ങള്‍ വരെ ഒരേ സമയം പാര്‍ക്ക് ചെയ്യാം.
ഒരാഴ്ച പിന്നിട്ട മണ്ഡലമകരവിളക്ക് കാലം പൂര്‍ണ സംതൃപ്തി നല്‍കുന്നതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു
ശബരിമലയില്‍ വിര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തശേഷം റദ്ദാക്കിയ സ്ലോട്ടുകള്‍ വീണ്ടും ബുക്കിങ്ങിനായി ലഭ്യമാവുക 8 മണിക്കൂറിന് ശേഷമായിരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. പുതിയ പരിഷ്കാരം നവംബര്‍ 24 രാത്രി നിലവില്‍ വരും. കൂട്ടത്തോടെ സ്ലോട്ടുകള്‍ ബുക്ക് ചെയ്തശേഷം റദ്ദാക്കി പുതിയ ആളുകള്‍ക്ക് ലഭ്യമാക്കുന്ന തരത്തില്‍ ആസൂത്രിത ശ്രമമുണ്ടെങ്കില്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്കാരമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒരാഴ്ച പിന്നിട്ട മണ്ഡലമകരവിളക്ക് കാലം പൂര്‍ണ സംതൃപ്തി നല്‍കുന്നതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. വിര്‍ച്വല്‍ ക്യൂ വഴിയോ സ്പോട്ട് ബുക്കിംഗ് വഴിയോ മാത്രം അയ്യപ്പന്മാര് വരുന്നത് മൂലം കൃത്യമായ തയ്യാറെടുപ്പിലൂടെ തിരക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന അച്ചടക്കം കൊണ്ടുവരാന്‍ കഴിഞ്ഞു എന്നതാണ് പ്രധാനം. പണമിടപാട് പൂര്‍ണ്ണമായും ഡിജിറ്റല്‍ ആക്കിയതിനാല്‍ വരുമാന ചോര്‍ച്ച തടയാന്‍ സാധിച്ചു. ഇത് മൊത്തം വരുമാനത്തിന്റെ വര്‍ധനയില്‍ പ്രതിഫലിക്കും. സന്നിധാനത്തും പരിസരത്തും വൃത്തിയുള്ള അന്തരീക്ഷമാണ് തൃപ്തി നല്കുന്ന മറ്റൊരു കാര്യം.
നിലയ്ക്കലില്‍ വാഹനങ്ങളുടെ പാര്‍ക്കിംഗ് ക്രമീകരിക്കപ്പെട്ടു. 12,000 വാഹനങ്ങള്‍ വരെ ഒരേ സമയം പാര്‍ക്ക് ചെയ്യാം. തീര്‍ത്ഥാടകര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിടത്തേക്ക് പോകാന്‍ നിലയ്ക്കലില്‍ നിന്നുള്ള കെഎസ്ആര്‍ടിസിയുടെ സര്‍ക്കുലര്‍ സര്‍വീസുകളുടെ എണ്ണം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.