വൈറൽ സമാധിയും സമാധി സ്ഥലത്തെ ഹീറോയും ; ഈ ചുള്ളൻ കളക്ടർക്ക് പിന്നിലാണ് സോഷ്യൽമീഡിയ
മാധ്യങ്ങൾ ഏറ്റെടുത്ത വാർത്തയായിരുന്നു നെയ്യാറ്റിൻകര ഗോപന്റെ സമാധി വാർത്തകൾ.ഗോപന്റെ ഭാര്യയും മകനും വാർത്തകളിൽ നിറയുമ്പോൾ അതിനോടൊപ്പം എല്ലാരും ശ്രദ്ധിച്ച ഒരാളുണ്ടായിരുന്നു
മാധ്യങ്ങൾ ഏറ്റെടുത്ത വാർത്തയായിരുന്നു നെയ്യാറ്റിൻകര ഗോപന്റെ സമാധി വാർത്തകൾ.ഗോപന്റെ ഭാര്യയും മകനും വാർത്തകളിൽ നിറയുമ്പോൾ അതിനോടൊപ്പം എല്ലാരും ശ്രദ്ധിച്ച ഒരാളുണ്ടായിരുന്നു .തിരുവനന്തപുരം സബ് കളക്ടർ ആൽഫ്രഡ് . സംഭവ സ്ഥലത്ത് ചുറുചുറുക്കോടെ കാര്യങ്ങളിൽ ഇടപെടുകയും നിർദേശങ്ങൾ നൽകുകയും മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്ത ഈ ചെറുപ്പക്കാരൻ സോഷ്യൽമീഡിയയിൽ താരമായി . ‘‘ഈ ചുള്ളൻ കളക്ടറെ പുറത്തെത്തിക്കാൻ സഹായിച്ച സമാധിക്ക് നന്ദി’’ എന്ന കമ്മന്റുകളാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞത് .ഗോപൻ സ്വാമിയുടെ വാർത്തകൾക്ക് താഴെ കമന്‍റുമായെത്തുന്നവരിൽ ഏറെയും ആൽഫ്രഡിന്‍റെ ഇൻസ്റ്റഗ്രാം ഐഡി തിരഞ്ഞെത്തുന്നവരാണ്.
നെയ്യാറ്റിൻകര സംഭവത്തോടെയാണ് ഈ യുവ സബ്‌കളക്ടറെ എല്ലാവരും ശ്രദ്ധിക്കുന്നത്. 2022 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ് ആൽഫ്രഡ്. ബെംഗളൂരു ക്രൈസ്റ്റ് സർവകലാശാലയിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദം നേടിയ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുന്നതിനിടെയാണ് സിവിൽ സർവീസിലേക്ക് വരുന്നത്. മൂന്നാമത്തെ ശ്രമത്തിൽ സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം നേടുകയും ചെയ്തു. നേരത്തെ പാലക്കാട് അസിസ്റ്റന്റ് കളക്ടറുമായിരുന്നു
കണ്ണൂർ സ്വദേശിയായ ഒ.വി. ആൽഫ്രഡ് 2022 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ്. നിലവിൽ തിരുവനന്തപുരം സബ് കലക്ടറും സബ് ഡിവിഷനൽ മജിസ്ട്രേറ്റുമായി സേവനമനുഷ്ഠിക്കുന്നു. ചെറുപുഴ സെന്‍റ് മേരീസ് ഹൈസ്കൂൾ, തോമാപുരം സെന്‍റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. 2017 ൽ ബെംഗളൂരു ക്രൈസ്റ്റ് കോളേജിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടി. ഡൽഹിയിൽ ഒരു വർഷം സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്തു.
മുൻപും യുവ കളക്ടർമാറെ സോഷ്യൽമീഡിയയിൽ വൈറലാകുന്ന സാഹചര്യമുണ്ടായിരുന്നു . മെറിന്‍ ജോസഫ്, ദിവ്യ എസ്.അയ്യര്‍, യതീഷ് ചന്ദ്ര തുടങ്ങിയവരൊക്കെ ഇത്തരത്തിൽ സോഷ്യൽമീഡിയയിൽ വൈറലായ ഉദ്യോഗസ്ഥരായിരുന്നു.