തിരുവനന്തപുരത്തെ മാര്‍ച്ചിലെ സംഘര്‍ഷം; SFI കണ്ണൂര്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍
തിരുവനന്തപുരത്തെ മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ജോയല്‍ തോമസ് അറസ്റ്റില്‍.കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക വനിതാ കോളേജിനു മുന്നില്‍ വച്ചാണ് ജോയലിനെ അറസ്റ്റ് ചെയ്തത്.
Updated: Sep 11, 2026, 12:27 IST
തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് ജോയലിനെ അറസ്റ്റ് ചെയ്തത്. ജോയലിനെ നേരെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
കണ്ണൂര്‍: തിരുവനന്തപുരത്തെ മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ജോയല്‍ തോമസ് അറസ്റ്റില്‍.കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക വനിതാ കോളേജിനു മുന്നില്‍ വച്ചാണ് ജോയലിനെ അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് ജോയലിനെ അറസ്റ്റ് ചെയ്തത്. ജോയലിനെ നേരെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുകയായിരുന്നു. കണ്ണൂര്‍ സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് വനിതാ കോളേജില്‍ ജോയല്‍ എത്തിയത്. ആ സമയമാണ് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. കേസില്‍ രണ്ടാം പ്രതിയാണ് ജോയല്‍.അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് എസ്എഫ്‌ഐ ആരോപിച്ചു.