അടൂര്‍ പൊലീസ് സ്റ്റേഷനിലെ അക്രമം; ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ കേസെടുത്തേക്കും
അടൂര്‍ പൊലീസ് സ്റ്റേഷനിലെ അക്രമം; ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ കേസെടുത്തേക്കും
സിസിടിവി ദൃശ്യങ്ങളുടെ സൂക്ഷ്മ പരിശോധന തുടരുകയാണ്.
അടൂര്‍ DYSPയില്‍ നിന്ന് പത്തനംതിട്ട SP റിപ്പോര്‍ട്ട് തേടി
അടൂര്‍ പൊലീസ് സ്റ്റേഷനിലെ അക്രമത്തില്‍ കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ കേസെടുത്തേക്കും. രണ്ട് സംഘങ്ങളായി പൊലീസ് അന്വേഷണം തുടങ്ങി. അടൂര്‍ DYSPയില്‍ നിന്ന് പത്തനംതിട്ട SP റിപ്പോര്‍ട്ട് തേടി.സംഭവം നടന്ന ദിവസത്തെ സിസിടിവി ദൃശ്യങ്ങളുടെ സൂക്ഷ്മ പരിശോധന തുടരുകയാണ്.
സ്റ്റേഷനില്‍ സെല്ലിനകത്ത് കയറുകയോ പ്രതിയെ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നാണ് ശ്രീനാദേവി വ്യക്തമാക്കിയിട്ടുള്ളത്. സെല്ലിന് പുറത്ത് നിന്ന് 'സുഖമാണോ ചേട്ടാ' എന്ന് മാത്രമാണ് ചോദിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത് നന്നായി. സത്യാവസ്ഥ കണ്ടു. അന്നുമുതല്‍ പ്രചരിപ്പിച്ചിരുന്നത് രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥലത്തുണ്ടായിരുന്നതാണ്. ഒരു അക്രമവും നടന്നിട്ടില്ലെന്നും ദൃശ്യങ്ങള്‍ വ്യക്തമായി. സ്ത്രീകളെ അങ്ങേയറ്റം അധിക്ഷേപിക്കുന്ന യൂട്യൂബറായ രാജനെ പിന്തുണയ്ക്കുന്ന നിലവാരത്തിലേക്ക് അടൂരിലെ സി പി എം നേതാക്കള്‍ അധഃപതിച്ചതായി ശ്രീനാദേവി കുഞ്ഞമ്മ ആരോപിച്ചു.