സീബ്ര ലൈനിലെ നിയമലംഘനം; കാല്‍നടയാത്രക്കാരെ വാഹനം ഇടിച്ചാല്‍ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും,നിയമങ്ങള്‍ കർശനമാക്കി  ഗതാഗത വകുപ്പ്

സീബ്ര ലൈനിലെ നിയമലംഘനം; കാല്‍നടയാത്രക്കാരെ വാഹനം ഇടിച്ചാല്‍ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും,നിയമങ്ങള്‍ കർശനമാക്കി  ഗതാഗത വകുപ്പ്.സീബ്ര ക്രോസിങ്ങില്‍ വെച്ച്‌ കാല്‍നടയാത്രക്കാരെ വാഹനമിടിച്ച്‌ അപകടമുണ്ടാക്കിയാല്‍ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാനാണ് പുതിയ തീരുമാനം.

 

സീബ്രാ ക്രോസിങ് നിർദേശങ്ങള്‍ ലംഘിക്കുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

കൊച്ചി:സീബ്രാ ക്രോസിങ്ങില്‍ കാല്‍നട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശക്തമായ നടപടിയുമായി അധികൃതർ.സീബ്ര ക്രോസിങ്ങില്‍ വെച്ച്‌ കാല്‍നടയാത്രക്കാരെ വാഹനമിടിച്ച്‌ അപകടമുണ്ടാക്കിയാല്‍ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാനാണ് പുതിയ തീരുമാനം.

ഇതിന് പുറമെ 2,000 രൂപ പിഴയും ഈടാക്കും. സീബ്ര ലൈനുകളില്‍ വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരെയും ശക്തമായ നടപടിയുണ്ടാകും. ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദ്ദേശപ്രകാരമാണ് നടപടികള്‍ കർശനമാക്കുന്നത്.

 ഈ വർഷം ഇതുവരെ റോഡപകടങ്ങളില്‍ 800-ല്‍ അധികം കാല്‍നടയാത്രക്കാർക്ക് ജീവൻ നഷ്ടമായ സാഹചര്യത്തിലാണ് ഗതാഗത വകുപ്പിന്റെ ഇടപെടല്‍.സീബ്രാ ക്രോസിങ് നിർദേശങ്ങള്‍ ലംഘിക്കുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.