വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്, ക്ലര്‍ക്ക്, ഫയര്‍ ഓഫീസര്‍, കോണ്‍സ്റ്റബിള്‍; 73 തസ്തികകളിൽ ഒഴിവുകള്‍
കേരള പി.എസ്.സി 73 തസ്തികകളിൽ വിജ്ഞാപനം പുറത്തിറക്കി. 34 തസ്തികയിൽ നേരിട്ടുള്ള നിയമനവും 4 തസ്തികയിൽ തസ്തികമാറ്റം വഴിയും ഒരു തസ്തികയിൽ എസ്.സി/എസ്.ടി വിഭാഗക്കാർക്കുള്ള സ്‌പെഷൽ റിക്രൂട്‌മെന്റും 34 തസ്തികയിൽ സംവരണ സമുദായങ്ങൾക്കുള്ള എൻ.സി.എ നിയമനവുമാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 14 രാത്രി 12 വരെ. വെബ്‌സൈറ്റ്: www.keralapsc.gov.in .
നേരിട്ടുള്ള നിയമനം: റവന്യു വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, പൊലിസ് വകുപ്പിൽ പൊലിസ് കോൺസ്റ്റബിൾ, വനിതാ പൊലിസ് കോൺസ്റ്റബിൾ, ഫയർ ആൻഡ് റെസ്‌ക്യൂ സർവിസിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർ, ഫയർ ആൻഡ് റെസ്‌ക്യു ഓഫിസർ ഡ്രൈവർ, എക്‌സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫിസർ, പൊലിസ് വകുപ്പിൽ (മൗണ്ടഡ് പൊലിസ് യൂനിറ്റ്) പൊലിസ് കോൺസ്റ്റബിൾ ഫാരിയർ (മൗണ്ടഡ് പൊലിസ്), പൊതുവിദ്യാഭ്യാസ വകുപ്പിൽ ഡ്രോയിങ് ടീച്ചർ (ഹൈസ്‌കൂൾ), മ്യൂസിക് ടീച്ചർ (ഹൈസ്‌കൂൾ), തയ്യൽ ടീച്ചർ (ഹൈസ്‌കൂൾ), പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ ഹിന്ദി, പാർട് ടൈം ഹൈസ്‌കൂൾ ടീച്ചർ അറബിക്, തദ്ദേശ സ്വയംഭരണ വകുപ്പിൽ ഗ്രേഡ് 3 ഡ്രാഫ്റ്റ്‌സ്മാൻ/മൂന്നാം ഗ്രേഡ് ഓവർസിയർ,
തദ്ദേശ സ്വയംഭരണ വകുപ്പിൽ (തൃശൂർ കോർപറേഷൻ) ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ), ആരോഗ്യ വകുപ്പിൽ സ്റ്റേറ്റ് ഹെൽത്ത് ട്രാൻസ്പോർട്ട് ഓഫിസർ, ജലസേചന വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ സിവിൽ, പോർട്ട് സർവിസിൽ അസിസ്റ്റന്റ് എൻജിനീയർ മെക്കാനിക്കൽ, സോയിൽ സർവേ ആൻഡ് സോയിൽ കൺസർവേഷനിൽ സോയിൽ കൺസർവേഷൻ ഓഫിസർ, ജലസേചന വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ മെക്കാനിക്കൽ, ഓവർസിയർ/ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ്-3 (മെക്കാനിക്കൽ)/ട്രേസർ, കോളജ് വിദ്യാഭ്യാസ വകുപ്പിൽ (സംഗീത കോളജുകൾ) ലക്ചറർ ഇൻ ഡാൻസ് (കേരള നടനം), വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (അപ്‌ഹോൾസ്റ്റർ), ആരോഗ്യ വകുപ്പിൽ റേഡിയോഗ്രഫർ ഗ്രേഡ് -2, ജല അതോറിറ്റിയിൽ ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് -2, ഇലക്ട്രിഷ്യൻ, ഹാർബർ എൻജിനീയറിങ് വകുപ്പിൽ ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ്-2/ഓവർസിയർ ഗ്രേഡ് 2 (മെക്കാനിക്കൽ), സാമു ഹികനീതി വകുപ്പിൽ ഇൻസ്ട്രക്ടർ (ടെയ്‌ലറിങ് ആൻഡ് എംബ്രോയ്ഡറി), ഇൻസ്ട്രക്ടർ (ബുക്ക് ബൈൻഡിങ്), ഇൻഷുറൻസ് മെഡിക്കൽ സർവിസിൽ ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ്-2, തദ്ദേശ സ്വയംഭരണ വകുപ്പിൽ ലൈബ്രേറിയൻ ഗ്രേഡ്-4 ആൻഡ് കൾചറൽ അസിസ്റ്റന്റ്, വിവിധ വകുപ്പുകളിൽ ബോട്ട് ഡ്രൈവർ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസിൽ സിനിമ ഓപ്പറേറ്റർ, ഭാരതീയ ചികിത്സാ വകുപ്പിൽ അറ്റൻഡർ ഗ്രേഡ് 2 (സിദ്ധ) തുടങ്ങിയവ.
തസ്തികമാറ്റം വഴി: വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ ഫിസിക്കൽ സയൻസ്, പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിങ് ഇൻസ്ട്രക്ടർ (ഇലക്ട്രിഷ്യൻ), ജലസേചന വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ സിവിൽ, എക്‌സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫിസർ എന്നീ തസ്തികകളിൽ. പട്ടിക വിഭാഗ സ്‌പെഷൽ റിക്രൂട്ട്മെന്റ്: വിവിധ വകുപ്പുകളിൽ ക്ലർക്ക് തസ്തികയിൽ.
സംവരണസമുദായങ്ങൾക്കുള്ള എൻ.സി.എ നിയമനം: കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ (വിവിധ വിഷയങ്ങൾ), പൊതു വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (വിവിധ വിഷയങ്ങൾ), ഭാരതീയ ചികിത്സാ വകുപ്പ്/ ഇൻഷുറൻസ് മെഡിക്കൽ സർവിസ്/ആയുർവേദ കോളജുകൾ എന്നിവിടങ്ങളിൽ ഫാർമസിസ്റ്റ് ഗ്രേഡ്-2 (ആയുർവേദം), ഭാരതീയ ചികിത്സാ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ്-2 (ആയുർവേദം) തുടങ്ങിയവ.