കുതിച്ചുപൊങ്ങി വിക്രം-1; രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപിച്ചു
രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം 1 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ ഐഎസ്ആർഒയുടെ സതീഷ് ധവാൻ സ്പേസ് സെൻ്ററിലെ ഒന്നാം ലോഞ്ച് പാഡിൽ നിന്നാണ് വിക്ഷേപിച്ചത്.
Updated: Jul 18, 2026, 12:25 IST
വരവ്' എന്നർത്ഥം വരുന്ന 'ആഗമൻ' എന്നാണ് ഈ ചരിത്ര ദൗത്യത്തിന് പേരിട്ടിരിക്കുന്നത്.
ശ്രീഹരിക്കോട്ട: രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം 1 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ ഐഎസ്ആർഒയുടെ സതീഷ് ധവാൻ സ്പേസ് സെൻ്ററിലെ ഒന്നാം ലോഞ്ച് പാഡിൽ നിന്നാണ് വിക്ഷേപിച്ചത്.
വരവ്' എന്നർത്ഥം വരുന്ന 'ആഗമൻ' എന്നാണ് ഈ ചരിത്ര ദൗത്യത്തിന് പേരിട്ടിരിക്കുന്നത്. ഒരു സ്വകാര്യ കമ്പനി പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച വിക്ഷേപണ വാഹനം ഉപയോഗിച്ച് ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യത്തെ പരീക്ഷണമാണിത്.
ബെംഗളൂരു ആസ്ഥാനമായ സ്റ്റാർട്ടപ്പ് ഗ്രഹാ സ്പേസിന്റെ സോളാരസ് എസ് ത്രീ, മറ്റൊരു സ്റ്റാർട്ടപ്പ് കോസ്മോസെർവ് സ്പേസിന്റെ എംബ്രേസ് എന്ന ബഹിരാകാശ റോബോ കൈ, സ്കൈറൂട്ടിന്റെ സ്വന്തം സ്കോപ്പ് സാറ്റ് എന്നിവയാണ് അതിൽ പ്രധാനികൾ.