കോവിഡ് കാലത്തെ ആരോഗ്യ വകുപ്പിന്റെ ഐഫോണ്‍ വാങ്ങല്‍: വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ
കോവിഡ് കാലത്ത് ആരോഗ്യവകുപ്പ് വാങ്ങിയ ഐഫോണുകൾ കാണാതായത്വിജിലൻസ് അന്വേഷിക്കും. സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ മുരളീധരൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തുനൽകി
Updated: Oct 27, 2026, 11:54 IST
കണ്ണ് പരിശോധനയ്ക്കായുള്ള ഫണ്ടസ് ക്യാമറയിൽ ഘടിപ്പിക്കാനായാണ് ആരോഗ്യവകുപ്പ് ഐഫോണുകൾ വാങ്ങിയിരുന്നത്.
തിരുവനന്തപുരം: കോവിഡ് കാലത്ത് ആരോഗ്യവകുപ്പ് വാങ്ങിയ ഐഫോണുകൾ കാണാതായത്വിജിലൻസ് അന്വേഷിക്കും. സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ മുരളീധരൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തുനൽകി
.7.16 കോടി രൂപ മുടക്കി ആരോഗ്യവകുപ്പ് വാങ്ങിയ 224 ഐഫോണുകളിൽ പലതും കാണാനില്ലെന്ന് കഴിഞ്ഞദിവസമാണ് കെ മുരളീധരൻ നിയമസഭയിൽ പറഞ്ഞത്.
കണ്ണ് പരിശോധനയ്ക്കായുള്ള ഫണ്ടസ് ക്യാമറയിൽ ഘടിപ്പിക്കാനായാണ് ആരോഗ്യവകുപ്പ് ഐഫോണുകൾ വാങ്ങിയിരുന്നത്. ഇതിൽ പലതും കാണാനില്ലെന്ന കണ്ടെത്തലിലാണ് ഇപ്പോൾ വിജിലൻസ് അന്വേഷണം വരുന്നത്.