പി.പി ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണം: ഇൻസ്‌പെക്ടർ ബിനു മോഹനെ മാറ്റണമെന്ന് ആവശ്യം

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യക്കെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ നിന്ന് കണ്ണൂര്‍ വിജിലന്‍സ് യൂണിറ്റിലെ ഇന്‍സ്പെക്ടര്‍ ബിനു മോഹനെ മാറ്റണമെന്ന് ആവശ്യം

 

ബിനുമോഹന്റെ സഹോദരന്‍ കാര്‍ട്ടന്‍ ഇന്ത്യ കമ്പനിയിലെ ഡയറക്ടര്‍മാരില്‍ ഒരാളെന്നാണ് പരാതി. ബിനുമോഹനും പി പി ദിവ്യയുമായി അടുത്ത സൗഹൃദമെന്നും ആരോപണമുണ്ട്.

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യക്കെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ നിന്ന് കണ്ണൂര്‍ വിജിലന്‍സ് യൂണിറ്റിലെ ഇന്‍സ്പെക്ടര്‍ ബിനു മോഹനെ മാറ്റണമെന്ന് ആവശ്യം. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി.നാല് ദിവസം മുന്‍പാണ് മുഹമ്മദ് ഷമ്മാസിന്റെ പരാതിയില്‍ പി പി ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്

ബിനുമോഹന്റെ സഹോദരന്‍ കാര്‍ട്ടന്‍ ഇന്ത്യ കമ്പനിയിലെ ഡയറക്ടര്‍മാരില്‍ ഒരാളെന്നാണ് പരാതി. ബിനുമോഹനും പി പി ദിവ്യയുമായി അടുത്ത സൗഹൃദമെന്നും ആരോപണമുണ്ട്.

കാര്‍ട്ടണ്‍ കമ്പനി തുടങ്ങിയത് 2021ലാണ്. മൂന്ന് പേര്‍ ചേര്‍ന്നായിരുന്നു കമ്പനി തുടങ്ങിയത്. ഇപ്പോള്‍ നിലവില്‍ രണ്ട് പേരാണ് ഡയറക്ടര്‍ ബോര്‍ഡിലുള്ളത്. ഒന്ന് മുഹമ്മദ് ആസിഫാണ്. മറ്റൊന്ന് ബിജു മോഹന്‍ എന്ന വ്യക്തിയാണ്. ഇയാള്‍ ബിനു മോഹന്റെ സഹോദരനാണ് എന്നാണ് പറയുന്നത്.