എറണാകുളം കുറുപ്പുംപടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഔദ്യോഗിക ക്വാര്‍ട്ടേഴ്‌സില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന ; 40000 രൂപ പിടിച്ചെടുത്തു
സിഐ രാജേഷ് കുമാറിനെതിരെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സിന്റെ അപ്രതീക്ഷിത നീക്കം.
Jun 28, 2026, 06:03 IST
പ്രതി എന്തിനിവിടെ എത്തി എന്നതില്‍ വ്യക്തതയില്ല.
എറണാകുളം കുറുപ്പുംപടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ (സി ഐ) രാജേഷ് കുമാറിന്റെ ഔദ്യോഗിക ക്വാര്‍ട്ടേഴ്സില്‍ വിജിലന്‍സ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന. റെയ്ഡ് നടക്കുന്ന സമയത്ത് ഒരു കേസിലെ പ്രതി സിഐയുടെ ക്വാര്‍ട്ടേഴ്സില്‍ ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഇയാള്‍ എന്തിനിവിടെ എത്തി എന്നതില്‍ വ്യക്തതയില്ല. ക്വാര്‍ട്ടേര്‍സില്‍ നടന്ന പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 40,000 രൂപ വിജിലന്‍സ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.
സിഐ രാജേഷ് കുമാറിനെതിരെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സിന്റെ അപ്രതീക്ഷിത നീക്കം. ക്വാര്‍ട്ടേഴ്സില്‍ നിന്ന് പിടിച്ചെടുത്ത പണത്തിന്റെ ഉറവിടത്തെക്കുറിച്ച് വ്യക്തമായ മറുപടി നല്‍കാന്‍ സിഐക്ക് കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. ഈ തുക കൈക്കൂലി വാങ്ങിയതാണോ എന്ന കാര്യവും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്.