സ്വകാര്യ പ്രാക്ടിസ് നടത്തിയ സർക്കാർ മെഡി. കോളജിലെ ഡോക്ടർക്കെതിരെ വിജിലൻസ് കേസ്
സ്വകാര്യ പ്രാക്ടിസ് നടത്തിയ സർക്കാർ ഡോക്ടർക്കെതിരേ വിജിലൻസ് കേസ്. വയനാട് സർക്കാർ മെഡി. കോളജിലെ കാർഡിയാക് തെറാസിക് സർജറി വിഭാഗം അസോസിയേറ്റ് പ്രഫ. ഡോ. വി. ശിവപ്രസാദിനെതിരേയാണ് കോഴിക്കോട് വിജിലൻസ് യൂനിറ്റ് കേസെടുത്തത്.
കോഴിക്കോട്: സ്വകാര്യ പ്രാക്ടിസ് നടത്തിയ സർക്കാർ ഡോക്ടർക്കെതിരേ വിജിലൻസ് കേസ്. വയനാട് സർക്കാർ മെഡി. കോളജിലെ കാർഡിയാക് തെറാസിക് സർജറി വിഭാഗം അസോസിയേറ്റ് പ്രഫ. ഡോ. വി. ശിവപ്രസാദിനെതിരേയാണ് കോഴിക്കോട് വിജിലൻസ് യൂനിറ്റ് കേസെടുത്തത്.
കഴിഞ്ഞ മാസം ഡിവൈ.എസ്.പി കെ.കെ ബിജുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെ പ്രക്ടീസിനിടെയാണ് ഡോക്ടറെ പിടികൂടിയത്. തുടർന്ന് വിജിലൻസ് ഡയറക്ടർക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുകയും തുടർന്ന് കേസെടുക്കാൻ അനുമതി നൽകുകയുമായിരുന്നു. തുടരന്വേഷണത്തിനായി പ്രത്യേകസംഘത്തെ അടുത്ത ദിവസം ചുമതലപ്പെടുത്തും.
ഡോ. ശിവപ്രസാദ് വയനാട് മെഡി. കോളജിൽ നിന്ന് മൂന്ന് ലക്ഷം രൂപ മാസ ശമ്പളം കൈപ്പറ്റുന്നുണ്ട്. ഇതിന് പുറമേയാണ് സ്വകാര്യ ആശുപത്രിയിൽനിന്ന് ഏഴ് ലക്ഷം രൂപ മാസ ശമ്പളമായി വാങ്ങിയിരുന്നതെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. വിജിലൻസ് യൂനിറ്റിലെ ഇൻസ്പെക്ടർ കെ. ശംഭുനാഥ്, എസ്.ഐമാരായ സന്തോഷ് കുമാർ, അബ്ദുൽസലാം, സിവിൽ പൊലീസ് ഓഫിസർ ശോജി, രാഹുൽ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.