കൈക്കൂലി വാങ്ങുന്നതിനിടെ തഹസില്‍ദാറെ വീട്ടിലെത്തി പിടികൂടി വിജിലന്‍സ്

പടക്കകടയുടെ ലൈസന്‍സ് പുതുക്കാന്‍ കല്യാശ്ശേരിയിലെ വീട്ടില്‍വെച്ച് 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് പിടികൂടിയത്. 

 

തഹസില്‍ദാര്‍ കൈക്കൂലി ആവശ്യപ്പെട്ടത് പടക്കക്കട ഉടമ വിജിലന്‍സിനെ വിവരം അറിയിക്കുകയായിരുന്നു.

കൈക്കൂലി വാങ്ങുന്നതിനിടെ തഹസില്‍ദാറെ വീട്ടിലെത്തി പിടികൂടി വിജിലന്‍സ്. കണ്ണൂര്‍ തഹസീല്‍ദാര്‍ സുരേഷ് ചന്ദ്രബോസാണ് പിടിയിലായത്. പടക്കകടയുടെ ലൈസന്‍സ് പുതുക്കാന്‍ കല്യാശ്ശേരിയിലെ വീട്ടില്‍വെച്ച് 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് പിടികൂടിയത്. 

തഹസില്‍ദാര്‍ കൈക്കൂലി ആവശ്യപ്പെട്ടത് പടക്കക്കട ഉടമ വിജിലന്‍സിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് കെണിയൊരുക്കി. തഹസില്‍ദാരുടെ വീട്ടിലെത്തി പണം നല്‍കിയതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ എത്തി. പരിശോധനയില്‍ പണം കൈപ്പറ്റിയതായി തെളിഞ്ഞതോടെ അറസ്റ്റ് ചെയ്തു.