വിദ്യാധനം പദ്ധതിയിലേക്ക് അപേക്ഷിക്കാം
വനിതകൾ ഗൃഹനാഥരായിട്ടുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്ന വിദ്യാധനം പദ്ധതിയിലേക്ക്ഇപ്പോൾ അപേക്ഷിക്കാം. വിവാഹ മോചിതരായ വനിതകൾ, ഭർത്താവ് ഉപേക്ഷിച്ചുപോയ വനിതകൾ, ഭർത്താവിനെ കാണാതായി ഒരു വർഷം കഴിഞ്ഞ വനിതകൾ, ഭർത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ്/പക്ഷാഘാതം കാരണം ജോലി ചെയ്യുവാനും കുടുംബം പുലർത്തുവാനും കഴിയാത്ത വിധം കിടപ്പിലായ കുടുംബങ്ങളിലെ വനിതകൾ, നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മമാരായ വനിതകൾ എന്നിവർക്ക് അപേക്ഷിക്കാം. ഇവരെ പദ്ധതിയിലെ എ കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

എ.ആർ.ടി തെറാപ്പി ചികിത്സയ്ക്ക് വിധേയരാകുന്ന എച്ച്‌ഐവി ബാധിതരായ വ്യക്തികളുടെ കുട്ടികളെ ബി കാറ്റഗറിയിൽ ഉൾപ്പെടുത്തി കേരള സ്റ്റേറ്റ് എയിഡ്‌സ് കൺട്രോൾ സൊസൈറ്റി മുഖേനയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. പൊതുജന പദ്ധതി അപേക്ഷാ പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം. വെബ്‌സൈറ്റ്; www.schemes.wcd.kerala.gov.in. കൂടുതൽ വിവരങ്ങൾക്ക്: ജില്ലാ വനിത ശിശുവികസന ഓഫീസർ, തിരുവനന്തപുരം. ഫോൺ: 0471-2969101.