എസ്എഫ്‌ഐ നേതാക്കളുടെ വീഡിയോ വ്യാജ തലക്കെട്ടോടെ പ്രചരിപ്പിച്ചു ; വിശ്വഹിന്ദു പരിഷത്ത് നേതാവ് ശശികല അടക്കം 16 പേർക്കെതിരെ പരാതി നൽകി ഡിവൈഎഫ്‌ഐ

എസ്എഫ്‌ഐ നേതാക്കളുടെ വീഡിയോ വ്യാജ തലക്കെട്ടോടെ പ്രചരിപ്പിച്ചതിൽ വിശ്വഹിന്ദു പരിഷത്ത് നേതാവ് ശശികല ഉൾപ്പെടെ 16 പേർക്കെതിരെ പരാതി നൽകി ഡിവൈഎഫ്‌ഐ. എസ്എഫ്‌ഐ നേതാക്കളായ അഡ്വ. മനീഷ രാധാകൃഷ്ണൻ, അജിമില എന്നിവരുടെ

 

 കൊച്ചി : എസ്എഫ്‌ഐ നേതാക്കളുടെ വീഡിയോ വ്യാജ തലക്കെട്ടോടെ പ്രചരിപ്പിച്ചതിൽ വിശ്വഹിന്ദു പരിഷത്ത് നേതാവ് ശശികല ഉൾപ്പെടെ 16 പേർക്കെതിരെ പരാതി നൽകി ഡിവൈഎഫ്‌ഐ. എസ്എഫ്‌ഐ നേതാക്കളായ അഡ്വ. മനീഷ രാധാകൃഷ്ണൻ, അജിമില എന്നിവരുടെ വീഡിയോ 'എംഡിഎംഎ കേസിലെ പ്രതികളായ അധ്യാപകർ' എന്ന തലക്കെട്ടോടെ പ്രചരിപ്പിച്ചെന്നാരോപിച്ച് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.

ബിജെപി, കോൺഗ്രസ് സൈബർ ഹാൻഡിലുകൾ നുണയുടെ നിർമ്മാണത്തിലും പ്രചാരണത്തിലും മത്സരിച്ച് ഒരേ മനസ്സോടെയാണ് പ്രവർത്തിച്ചതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ നേരിടാൻ ആശയങ്ങളോ വസ്തുതകളോ ഇല്ലാതാകുമ്പോൾ വ്യക്തിഹത്യയും വ്യാജ പ്രചാരണവും സ്ത്രീകളെ അപമാനിക്കലും ഇക്കൂട്ടരുടെ പതിവ് രീതിയാണെന്ന് വി കെ സനോജ് പറഞ്ഞു.

ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥിനികളെ ബലാൽസംഘം ചെയ്യുകയാണ് വേണ്ടത് എന്ന് പറഞ്ഞ സംഘ്പരിവാർ വിഷജീവി ടിജി മോഹൻദാസിന്റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയതിന്റെ പ്രതികാരമായിട്ടാണ് ശരികലയുടെ നേതൃത്വത്തിൽ ഈ പെൺകുട്ടികളുടെ നേരെ സൈബർ അറ്റാക്ക് തുടങ്ങിയതെന്നും യാതൊരു ലജ്ജയുമില്ലാതെ കോൺഗ്രസ് ഹാൻഡിലുകൾ ഇത് ഏറ്റെടുത്തു എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും സനോജ് വിമർശിച്ചു.