രാഷ്ട്രീയത്തിൽ ഉണ്ടാകേണ്ട സംശുദ്ധിയും ജനാധിപത്യവും സംരക്ഷിക്കുന്നതിന് പോരാടി ; താൻ ഉയർത്തി പിടിച്ച നിലപാടിന്റെ വിജയം ;  ടി.കെ ഗോവിന്ദൻ

തളിപ്പറമ്പിൽ നേടിയത് ചരിത്ര വിജയമെന്ന് യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി ടി.കെ ഗോവിന്ദൻ. ഞാൻ സി.പി.എമ്മിനകത്ത് നടത്തിയ പോരാട്ടത്തിൻ്റെ വിജയമാണ്. കമ്യൂണിസ്റ്റ് പാർട്ടി എങ്ങിനെ ആകാൻ പാടില്ല, എന്ന് പാർട്ടിക്കകത്ത് ചൂണ്ടികാണിക്കുകയും, അംഗീകരിക്കപ്പെടാത്ത സാഹചര്യത്തിൽ പരസ്യമായി ജനങ്ങളോട് തുറന്നു പറഞ്ഞു. രാഷ്ട്രീയത്തിൽ ഉണ്ടാകേണ്ട സംശുദ്ധിയും ജനാധിപത്യവും സംരക്ഷിക്കുന്നതിനാണ് ഞാൻ പോരാടിയത്. യു.ഡി.എഫ് അതിന് പൂർണ്ണ പിന്തുണ നൽകി. അത് പോരാട്ടത്തിന് ശക്തി പകർന്നു. യു.ഡി.എഫിന്റെ കൂടെ ചേർന്ന് പ്രവർത്തിക്കും.
 


തളിപ്പറമ്പ് : തളിപ്പറമ്പിൽ നേടിയത് ചരിത്ര വിജയമെന്ന് യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി ടി.കെ ഗോവിന്ദൻ. ഞാൻ സി.പി.എമ്മിനകത്ത് നടത്തിയ പോരാട്ടത്തിൻ്റെ വിജയമാണ്. കമ്യൂണിസ്റ്റ് പാർട്ടി എങ്ങിനെ ആകാൻ പാടില്ല, എന്ന് പാർട്ടിക്കകത്ത് ചൂണ്ടികാണിക്കുകയും, അംഗീകരിക്കപ്പെടാത്ത സാഹചര്യത്തിൽ പരസ്യമായി ജനങ്ങളോട് തുറന്നു പറഞ്ഞു. രാഷ്ട്രീയത്തിൽ ഉണ്ടാകേണ്ട സംശുദ്ധിയും ജനാധിപത്യവും സംരക്ഷിക്കുന്നതിനാണ് ഞാൻ പോരാടിയത്. യു.ഡി.എഫ് അതിന് പൂർണ്ണ പിന്തുണ നൽകി. അത് പോരാട്ടത്തിന് ശക്തി പകർന്നു. യു.ഡി.എഫിന്റെ കൂടെ ചേർന്ന് പ്രവർത്തിക്കും.

ഞാൻ ഉയർത്തി പിടിച്ച നിലപാടിന് കെ.സി വേണുഗോപാൽ, കുഞ്ഞാലികുട്ടി ഉൾപ്പെടവയുള്ള നേതാക്കൾ പിന്ത്യണ നൽകി. വ്യക്തി താല്പര്യം, കുടുംബ താല്പര്യം തുടങ്ങിയവ സംരക്ഷിക്കാനാണ് പാർട്ടിയിലെ ചിലർ ശ്രമം നടത്തിയത്. അനുഭവത്തിൻ നിന്നും  പാഠം പഠിക്കാൻ പാർട്ടി തയ്യാറാവണം.ജനാധിപത്യ വിരുദ്ധ മനോഭാവം തിരുത്താൻ തയ്യാറാവണം. ഉൾപാർട്ടി ജനാധിപത്യം തകർത്ത ആളാണ്‌ എം.വി ഗോവിന്ദൻ. പാർടി നേതൃത്വത്തിന്റെ പരാജയം ആണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. പാർട്ടിയുടെ കോട്ടയായ പയ്യന്നൂരിൽ വിജയം ഉണ്ടായി.പോരാട്ടത്തിന് ജനങ്ങൾ നൽകിയ വിജയം ആണിത്. 
സുഹൃത്തുക്കൾ, കുടുംബങ്ങൾ, യു.ഡി.എഫ് നേതാക്കൾ, പ്രവർത്തകർ എല്ലാവർക്കും നന്ദി അറിയിക്കുന്നു.