കേരളത്തിൻ്റെ ഭരണത്തിൽ തിരിച്ചെത്തുന്നതിനുള്ള മഹാ യുദ്ധത്തിൽ  ജയിച്ചേ മതിയാകൂ, എന്നാൽ തെരഞ്ഞെടുപ്പിൽ ജയിക്കുക എന്നതിനെക്കാൾ പ്രധാനം വർഗീയതയെ തോൽപ്പിക്കുകയാണെന്ന്  വി.ഡി സതീശൻ 

കേരളത്തിൻ്റെ ഭരണത്തിൽ തിരിച്ചെത്തുന്നതിനുള്ള മഹാ യുദ്ധത്തിൽ  ജയിച്ചേ മതിയാകൂയെന്നും എന്നാൽ തെരഞ്ഞെടുപ്പിൽ ജയിക്കുക എന്നതിനെക്കാൾ പ്രധാനം വർഗീയതയെ തോൽപ്പിക്കുകയാണെന്നും

 

തളിപ്പറമ്പ : കേരളത്തിൻ്റെ ഭരണത്തിൽ തിരിച്ചെത്തുന്നതിനുള്ള മഹാ യുദ്ധത്തിൽ  ജയിച്ചേ മതിയാകൂയെന്നും എന്നാൽ തെരഞ്ഞെടുപ്പിൽ ജയിക്കുക എന്നതിനെക്കാൾ പ്രധാനം വർഗീയതയെ തോൽപ്പിക്കുകയാണെന്നും വി.ഡി സതീശൻ. അതിനുള്ള ഇച്ചാശക്തി യു.ഡി.എഫിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.ഡി.എഫ് പുതുയുഗ യാത്രയ്ക്ക് തളിപ്പറമ്പിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 യു.ഡി.എഫ് ഭരണത്തിലെത്തിയാൽ പുതുയുഗം കുറിക്കും എന്ന വാക്കു നൽകുന്നതിനാണ് ഈ യാത്ര നടത്തുന്നത്. എൽ.ഡി.എഫ്  പരാജയപ്പെട്ട എല്ലാ കാര്യങ്ങൾക്കും നമുക്ക് മറുപടിയുണ്ട്. നമ്മൾ നൽകുന്നത് വെറും പ്രഖ്യാപനങ്ങൾ അല്ല. എല്ലാ വശവും പരിശോധിച്ചാണ് പറയുന്നത്.

സംഘപരിവാറിൻ്റെ വഴിയിലാണ്. കേരളത്തിലെ ഇടതുപക്ഷം പോകുന്നത്. കേരളത്തെ മതപരമായി ഭിന്നിപ്പിക്കാൻ യു.ഡി.എഫ് സമ്മതിക്കില്ല. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും എതിർക്കും. വർഗീയതയുമായ യുദ്ധം ചെയ്ത് തോറ്റാലും വീരാളി പട്ട് പുതച്ച് തന്നെ കിടക്കും.

കേരളത്തിലെ ടീം യു.ഡി.എഫ് മുന്നന്നി രാഷ്ട്രീയത്തിന് തന്നെ മാതൃകയുണ്ടാക്കും. സി.പി.എം രക്തസാക്ഷികളെ ഉണ്ടാക്കാൻ നോക്കുകയാണ്. രക്തസാക്ഷിയെ കിട്ടുന്നത് ലോട്ടറി അടിച്ചത് പോലെയാണ്. അവരുടെ പേരിൽ പിരിവ് നടത്തി അടിച്ചു മാറ്റി ലാഭമുണ്ടാക്കാനാണ് ശ്രമം. രക്തസാക്ഷിയുടെ കുടുംബം പോലും പാർട്ടിയെ വെറുക്കുന്നു.

 യു.ഡി.എഫാണ് യഥാർത്ഥ ഇടതുപക്ഷം എന്ന് അവർ പറയുന്ന സ്ഥിതിയാണുള്ളത്. പാർട്ടിയിലെ കളത്തരം തുറന്നു പറയുന്നവരെ പുറത്താക്കുന്നതും അയ്യപ്പൻ്റെ സ്വർണ്ണം അടിച്ചു മാറ്റിയവനെ സംരക്ഷിക്കുന്നതുമാണ് അവരുടെ വൈരുദ്ധ്യാത്മക ഭൗതികവാദം. തളിപ്പറമ്പിൽ വിജയക്കൊടി നാട്ടണം
നമുക്കത് സാധിക്കും ജനങ്ങൾ നമുക്കൊപ്പം നിൽക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു.


 
പ്ലാസ ജങ്ഷനിൽ നിന്നും ജാഥയെ സ്വീകരിച്ച് ആനയിച്ചു. ചിറവക്ക് ഹാപ്പിനസ് സ്ക്വയറിൽ നടന്ന സ്വീകരണത്തിൽ യുഡിഎഫ് തളിപ്പറമ്പ് മണ്ഡലം ചെയർമാൻ പി മുഹമ്മദ്  ഇക്ബാൽ അധ്യക്ഷത വഹിച്ചു. ജബി മേത്തർ എംപി , രമ്യ ഹരിദാസ് , മാർട്ടിൻ ജോർജ് , ഷം സുദിൻ എം എൽ എ , അബ്ദുൾ കരിം ചേലേരി (ലീഗ്) , സോണി സബാസ്റ്റ്യൻ, സജീവ് ജോസഫ് എം എൽ എ , പി ജനാർദനൻ എന്നിവർ പങ്കെടുത്തു.