സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചത് ചോദ്യം ചെയ്ത് വൈസ് ചാന്‍സലര്‍ സിസ തോമസ് നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിച്ചേക്കും
16 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തിട്ട് 64 ദിവസം പിന്നിടുകയാണ്.
വിസിക്കെതിരെ വിദ്യാര്‍ത്ഥികള്‍ ഇന്ന് കോടതിയലക്ഷ്യ ഹര്‍ജി നല്‍കും
കാലടി സര്‍വകലാശാലയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചത് ചോദ്യം ചെയ്ത് വൈസ് ചാന്‍സലര്‍ സിസ തോമസ് നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിച്ചേക്കും.
അതേസമയം, വിസിക്കെതിരെ വിദ്യാര്‍ത്ഥികള്‍ ഇന്ന് കോടതിയലക്ഷ്യ ഹര്‍ജി നല്‍കും. വിദ്യാര്‍ത്ഥികള്‍ ഇന്ന് മുതല്‍ നിരാഹാര സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഇന്ന് ഓണ്‍ലൈനായി യോഗം ചേരും. സസ്‌പെന്‍ഷനിലായ വിദ്യാര്‍ത്ഥികളുടെ അച്ചടക്ക സമിതി റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റ് യോഗത്തില്‍ വെക്കും. കാലടി സര്‍വകലാശാലയിലെ സസ്‌പെന്‍ഷന്‍ വലിയ നിയമപോരാട്ടത്തിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. വിസിയും വിദ്യാര്‍ത്ഥികളും പിന്നോട്ടില്ല. പ്രതിഷേധം കടുപ്പിക്കാന്‍ തന്നെയാണ് വിദ്യാര്‍ഥി സംഘടനയായ എസ്എഫ്‌ഐയുടെ തീരുമാനം. സര്‍വകലാശാലയിലേക്ക് ഇന്ന് ജനകീയ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. 16 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തിട്ട് 64 ദിവസം പിന്നിടുകയാണ്.