എക്‌സൈസ് മന്ത്രി അറിയാതെ മൂന്ന് ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്ക് ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചതില്‍ വിജിലന്‍സ് അന്വേഷണത്തിന് സാധ്യത

തിങ്കളാഴ്ച എക്‌സൈസ് മന്ത്രി എം ലിജു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നല്‍കും.

 

എക്‌സൈസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണത്തിലും വിജിലന്‍സ് അന്വേഷണം ശുപാര്‍ശ ചെയ്യും.

മുന്‍ എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവറാവുവിന്റെ കാലത്ത് എക്‌സൈസ് മന്ത്രി അറിയാതെ മൂന്ന് ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്ക് ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചതില്‍ വിജിലന്‍സ് അന്വേഷണത്തിന് സാധ്യത.അതിവേഗം ലൈസന്‍സ് നല്‍കിയതില്‍ ബാഹ്യ ഇടപെടലെന്ന് വിവരം മന്ത്രിക്ക് കിട്ടിയതിന്റ അടിസ്ഥാനത്തിലാണ് നീക്കം.

എക്‌സൈസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണത്തിലും വിജിലന്‍സ് അന്വേഷണം ശുപാര്‍ശ ചെയ്യും. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് തിങ്കളാഴ്ച എക്‌സൈസ് മന്ത്രി എം ലിജു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നല്‍കും.

എറണാകുളത്ത് ജൂണിലാണ് രണ്ട് ബിയര്‍ വൈന്‍ പാര്‍ലറുകളുടെ ബാര്‍ ലൈസന്‍സ് പുതുക്കിയത്. ഇതിലൊന്നിന് അപേക്ഷ നല്‍കി തൊട്ടടുത്ത ദിവസം ലൈസന്‍സായി. പാലായില്‍ സെപ്തംബര്‍ അവസാനമാണ് ബാര്‍ ലൈസന്‍സിനായി അപേക്ഷ നല്‍കിയത്. ഒക്ടോബര്‍ മൂന്നിന് ലൈസന്‍സ് കിട്ടി. നിയമസഭാ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ബാറുകളുടെ എണ്ണമെടുത്തപ്പോഴാണ് ഈ സര്‍ക്കാരിന്റെ കാലത്ത് മൂന്ന് ബാര്‍ ലൈസന്‍സ് പുതുക്കല്‍ എക്‌സൈസ് മന്ത്രി അറിഞ്ഞത്. 2014 ല്‍ ബാര്‍ പൂട്ടിപ്പോയ ശേഷം ബിയര്‍ വൈന്‍ പാര്‍ലറുകള്‍ നടത്തിയിരുന്നവയാണ് ഇത്. മൂന്ന് സ്റ്റാര്‍ ഹോട്ടലായി ഉയര്‍ത്തിയിട്ടുണ്ടെങ്കില്‍ ബാര്‍ ലൈസന്‍സ് അനുവദിക്കാമെന്ന് ചട്ടഭേദഗതി 2017 ല്‍ ഇടതു സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാം.

പുതിയ നയം തീരുമാനിക്കാനിരിക്കെ സര്‍ക്കാര്‍ അറിയാതെ ലൈസന്‍സ് കൊടുത്ത ഡെപ്യൂട്ടി കമ്മീഷണര്‍മാരായ പി കെ സതീഷ്, ഷിബു പി എല്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. വിരമിച്ച ഉദ്യോഗസ്ഥരുടെ ഉള്‍പ്പടെ ഇടപെടലിലാണ് അതിവേഗം ലൈസന്‍സ് പുതുക്കിയതില്‍ എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണ സാധ്യത തേടുന്നത്.