സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴ

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴ തുടരും. കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. മറ്റെല്ലാ ജില്ലകളിലും യേല്ലോ അലേർട്ടും നിലവിലുണ്ട്

 

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴ തുടരും. കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. മറ്റെല്ലാ ജില്ലകളിലും യേല്ലോ അലേർട്ടും നിലവിലുണ്ട്.

നാളെ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, ഇടുക്കി, എറണാകുളം, ആലപ്പുഴ, കൊല്ലം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ടാണ്. മറ്റന്നാളും ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലേർട്ട് നിലവിലുണ്ട്.

അതിനിടെ ഇടുക്കി നേര്യമംഗലം ചീയപ്പാറയിൽ മണ്ണിടിഞ്ഞു. ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടതോടെ നാട്ടുകാരും യാത്രക്കാരും ഗതാഗതതടസ്സം നീങ്ങാൻ ശ്രമം ആരംഭിച്ചു. ഹൈവേ പൊലീസോ ഫയർഫോഴ്‌സോ ദേശീയപാത അതോറിറ്റിയോ സംഭവസ്ഥലത്ത് എത്തിയിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു.