നെന്മാറ ഇരട്ടക്കൊല കേസില്‍ വിധി ഇന്ന്

 480 പേജുള്ള കുറ്റപത്രത്തില്‍ 132 സാക്ഷികളാണ് ഉണ്ടായിരുന്നത്.

 

2025 ജനുവരി 27 ലാണ് ചെന്താമര അയല്‍വാസിയായ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയത്.

പാലക്കാട് നെന്‍മാറ ഇരട്ടക്കൊലപാതക കേസില്‍ വിധി ഇന്ന്. ചെന്തമാര എന്ന കൊടും കുറ്റവാളി നെന്‍മാറ പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തി ഒന്നര വര്‍ഷമാകുമ്പോഴാണ് വിധി വരുന്നത്. പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്.

2025 ജനുവരി 27 ലാണ് ചെന്താമര അയല്‍വാസിയായ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിക്കായി മലയിടുക്കില്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ രണ്ട് ദിനം നീണ്ട തെരച്ചിലിനൊടുവില്‍ 28 ന് രാത്രി 11 മണിയോടെ ചെന്താമരയെ പോത്തുണ്ടി മാട്ടായി വനമേഖലയില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. അയല്‍വാസിയായ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ ഇയാള്‍ ഇരട്ട കൊലപാതകം നടത്തുകയായിരുന്നു.

 480 പേജുള്ള കുറ്റപത്രത്തില്‍ 132 സാക്ഷികളാണ് ഉണ്ടായിരുന്നത്. മുപ്പതിലധികം രേഖകളും ഫൊറന്‍സിക് പരിശോധന ഫലം ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും പൊലീസ് കോടതിയില്‍ സമര്‍പ്പെട്ടു. ഫെബ്രുവരി 23 മുതല്‍ മെയ് 6 വരെ വിചാരണ നീണ്ടു. 132 സാക്ഷികളില്‍ 4 പേര്‍ കൂറുമാറി.