സി വി ധനരാജ് വധക്കേസില്‍ വിധി ഇന്ന്

2016 ജൂലൈ 11നാണ് പയ്യന്നൂര്‍ രാമന്തളി കുന്നരുവില്‍ സിപിഐഎം പ്രവര്‍ത്തകന്‍ സി വി ധനരാജിനെ വെട്ടി കൊല്ലപ്പെടുത്തുന്നത്.

 

വീട്ടിലേക്ക് വരികയായിരുന്ന ധനരാജിനെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ ബിജെപി,ആര്‍എസ്എസ് സംഘം വീട്ടിന് സമീപം വെച്ച് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.

രാഷ്ടീയ കേരളത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ച സി വി ധനരാജ് വധക്കേസില്‍ വിധി ഇന്ന്. ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരായ 20 പേരാണ് കേസിലെ പ്രതികള്‍. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുന്നത്. 2016 ജൂലൈ 11നാണ് പയ്യന്നൂര്‍ രാമന്തളി കുന്നരുവില്‍ സിപിഐഎം പ്രവര്‍ത്തകന്‍ സി വി ധനരാജിനെ വെട്ടി കൊല്ലപ്പെടുത്തുന്നത്. വീട്ടിലേക്ക് വരികയായിരുന്ന ധനരാജിനെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ ബിജെപി,ആര്‍എസ്എസ് സംഘം വീട്ടിന് സമീപം വെച്ച് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.

വീട്ടിലേക്ക് ഓടിക്കയറിയ ധനരാജിനെ വീടിന് പുറകു വശത്ത് വെച്ച് വീണ്ടും വെട്ടി വീഴ്ത്തി. പിന്നാലെ ധനരാജിന്റെ ഭാര്യയുടേയും അമ്മയുടേയും മക്കളുടേയും മുന്നില്‍ വെച്ചായിരുന്നു ക്രൂര കൊലപാതകം. രാഷ്ട്രീയ വിരോധം മൂലം ആര്‍എസ്എസ്, ബിജെപി സംഘം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകം എന്നതാണ് കേസ്. ആറ് പേരായിരുന്നു കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിരുന്നത്. ആദ്യ മൂന്ന് പ്രതികളായ ടി പി ബിജു, വിപിന്‍ എം, വൈശാഖ് എം എന്നിവര്‍ ചേര്‍ന്നാണ് ധനരാജിനെ വെട്ടിക്കൊലപ്പെടുത്തുന്നത്. ഇതില്‍ വിപിനും വൈശാഖും സഹോദരങ്ങളാണ്. ആറാം പ്രതി കെ അനൂപും പത്താം പ്രതി കെ മനൂപും സഹോദരന്മാരാണ്. പതിനെട്ടാം പ്രതി രമേശന്‍ ഒമ്പാതാം പ്രതി പി രാജേിന്റെ സോഹദരനാണ്. കേസിലെ പതിനാറാം പ്രതിയായ തിരുവനന്തപുരം സ്വദേശി കണ്ണന്‍ എന്ന ആജീഷ് ആര്‍എസ്എസ് ജില്ലാ പ്രമുഖായിരുന്നു.