കൊലപാതകം  നടത്തിയത് രാവിലെ പത്തിനും വൈകീട്ട് ആറിനുമിടയിൽ; എസ്.പി കെ.എസ്. സുദർശൻ

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൊലപാതകക്കേസില്‍ പ്രതി അഫാന് സാമ്പത്തിക പ്രതിസന്ധിയുള്ളതായി സൂചനയുണ്ടെന്ന് തിരുവനന്തപുരം റൂറല്‍ എസ്പി സുദര്‍ശന്‍.

 
venjaranmoodu The murder was committed between 10 am and 6 pm; SP KS Sudarshan

രാവിലെ പത്ത് മണിക്കും വൈകുന്നേരം ആറ് മണിക്കും ഇടയിലാണ് എല്ലാ കൊലപാതകങ്ങളും നടന്നതെന്നും ആശുപത്രിയിലേക്ക് മാറ്റിയതിനാല്‍ പ്രതിയുടെ മൊഴി കൃത്യമായി രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്നും എസ്.പി.

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൊലപാതകക്കേസില്‍ പ്രതി അഫാന് സാമ്പത്തിക പ്രതിസന്ധിയുള്ളതായി സൂചനയുണ്ടെന്ന് തിരുവനന്തപുരം റൂറല്‍ എസ്പി സുദര്‍ശന്‍. എന്നാല്‍ ഉറപ്പിക്കാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതി അഫാന്‍ പാങ്ങോട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്ന് എസ്.പി കെ.എസ്. സുദര്‍ശന്‍ ഐ.പി.എസ്. മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിഷം കഴിച്ചതായി സംശയമുള്ളതിനാല്‍ പ്രതി അഫാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മാധ്യമങ്ങളോട് പ്രതികരിക്കവേ അദ്ദേഹം അറിയിച്ചു.

രാവിലെ പത്ത് മണിക്കും വൈകുന്നേരം ആറ് മണിക്കും ഇടയിലാണ് എല്ലാ കൊലപാതകങ്ങളും നടന്നതെന്നും ആശുപത്രിയിലേക്ക് മാറ്റിയതിനാല്‍ പ്രതിയുടെ മൊഴി കൃത്യമായി രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്നും എസ്.പി. പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മാത്രമേ കൊലപാതകങ്ങളെ കുറിച്ചും ആയുധങ്ങളെ സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂവെന്നും അദ്ദേഹം പ്രതികരിച്ചു.