വേണാടിലെ തിരക്കിന് പരിഹാരം, പത്ത് ദിവസത്തിനകം പുതിയ ട്രെയിൻ

വേണാട് എക്സ്പ്രസിലെ വൈകുന്നേരത്തെ തിരക്കേറിയ യാത്രയ്ക്ക് പരിഹാരമായി എറണാകുളം-കോട്ടയം-ചെങ്ങന്നൂർ-കൊല്ലം റൂട്ടിൽ പുതിയ ട്രെയിൻ സർവീസിന് റെയിൽവേയുടെ അംഗീകാരം.പുതിയ ട്രെയിനിന്റെ ആദ്യ സര്‍വീസ് 10 ദിവസത്തിനകം ആരംഭിക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.

 

പുതിയ ട്രെയിന്‍ വൈകിട്ട് 4 മണിയോടെ എറണാകുളം ജങ്ഷനില്‍നിന്ന് (വേണാട് എക്‌സ്പ്രസ് പുറപ്പെടുന്നതിന് തൊട്ടുമുമ്പായി) സര്‍വീസ് ആരംഭിക്കും.

ന്യൂഡൽഹി:വേണാട് എക്സ്പ്രസിലെ വൈകുന്നേരത്തെ തിരക്കേറിയ യാത്രയ്ക്ക് പരിഹാരമായി എറണാകുളം-കോട്ടയം-ചെങ്ങന്നൂർ-കൊല്ലം റൂട്ടിൽ പുതിയ ട്രെയിൻ സർവീസിന് റെയിൽവേയുടെ അംഗീകാരം.പുതിയ ട്രെയിനിന്റെ ആദ്യ സര്‍വീസ് 10 ദിവസത്തിനകം ആരംഭിക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.

പുതിയ ട്രെയിന്‍ വൈകിട്ട് 4 മണിയോടെ എറണാകുളം ജങ്ഷനില്‍നിന്ന് (വേണാട് എക്‌സ്പ്രസ് പുറപ്പെടുന്നതിന് തൊട്ടുമുമ്പായി) സര്‍വീസ് ആരംഭിക്കും. കോട്ടയം, ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം വഴി കൊല്ലം വരെയായിരിക്കും ആദ്യഘട്ട സര്‍വീസ്. കൊല്ലത്തുനിന്ന് പുനലൂരിലേക്ക് നീട്ടുന്നതിനുള്ള സാധ്യതയും റെയില്‍വേ പരിശോധിച്ചു വരുന്നു. മെമു അല്ലെങ്കില്‍ ഐസിഎഫ് കോച്ചുകള്‍ ഉപയോഗിച്ചായിരിക്കും സര്‍വീസ് നടത്തുക.

ഡല്‍ഹിയില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരില്‍ കണ്ട കൊടിക്കുന്നില്‍ സുരേഷ്, വേണാട് എക്‌സ്പ്രസ്സിലെ യാത്രാദുരിതത്തിന്റെ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി