മലബാറിലെ മൂന്ന് ജില്ലകളില്‍ തങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന ; പെരിന്തല്‍മണ്ണ എസ്എന്‍ഡിപി കോളജ് ഓര്‍മ്മയില്ലേയെന്ന് നജീബ് കാന്തപുരം എംഎല്‍എ

 

യുഡിഎഫിന്റെ ആ നല്ല കാലം വരട്ടെ. എസ്എന്‍ഡിപിക്കും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും ആവശ്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നമുക്ക് മലപ്പുറം ജില്ലയില്‍ ഇനിയും കൊണ്ടു വരാമെന്നും നജീബ് കാന്തപുരം കുറിച്ചു.

 

2002 ല്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി സാഹിബാണ് ഈ കോളജ് അനുവദിച്ചത്.

മലബാറിലെ മൂന്ന് ജില്ലകളില്‍ തങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലെന്ന എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി നജീബ് കാന്തപുരം എംഎല്‍എ. തന്റെ നിയോജക മണ്ഡലത്തില്‍ ഭംഗിയായി പ്രവര്‍ത്തിക്കുന്ന സ്വാശ്രയ കോളേജാണ് പെരിന്തല്‍മണ്ണ എസ്എന്‍ഡിപി കോളേജെന്നും അത് മലപ്പുറം ജില്ലയില്‍ തന്നെയാണെന്ന് വെള്ളാപ്പള്ളിയെ അറിയിച്ച് കൊടുക്കണേയെന്നും നജീബ് കാന്തപുരം ഫേസ്ബുക്കില്‍ കുറിച്ചു.

2002 ല്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി സാഹിബാണ് ഈ കോളജ് അനുവദിച്ചത്.
ഏതായാലും യുഡിഎഫിന്റെ ആ നല്ല കാലം വരട്ടെ. എസ്എന്‍ഡിപിക്കും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും ആവശ്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നമുക്ക് മലപ്പുറം ജില്ലയില്‍ ഇനിയും കൊണ്ടു വരാമെന്നും നജീബ് കാന്തപുരം കുറിച്ചു.

നജീബ് കാന്തപുരത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്...

എന്റെ നിയോജക മണ്ഡലത്തിലെ പെരിന്തല്‍മണ്ണയില്‍ ഭംഗിയായി പ്രവര്‍ത്തിക്കുന്ന സ്വാശ്രയ കോളജാണ് പെരിന്തല്‍മണ്ണ എസ്എന്‍ഡിപി കോളജ്. 2002 ല്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി സാഹിബാണ് ഈ കോളജ് അനുവദിച്ചത്. പെരിന്തല്‍മണ്ണ മലപ്പുറം ജില്ലയില്‍ തന്നെയാണെന്ന് സഖാവ് വെള്ളാപ്പള്ളിയെ ഒന്ന് അറിയിച്ച് കൊടുക്കണേ. ഏതായാലും യു.ഡി.എഫിന്റെ ആ നല്ല കാലം വരട്ടെ. എസ്എന്‍ഡിപിക്കും മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കും ആവശ്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നമുക്ക് മലപ്പുറം ജില്ലയില്‍ ഇനിയും കൊണ്ടു വരാം.
കുട്ടികള്‍ പഠിച്ച് വളരട്ടെ..

മലപ്പുറത്ത് എസ്എന്‍ഡിപിക്ക് സ്‌കൂള്‍ തുടങ്ങാനാവുന്നില്ലെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്‍ ഇന്ന് വര്‍ക്കലയില്‍വെച്ച് മാധ്യമങ്ങളോട് പറഞ്ഞത്. സ്ഥലം കിട്ടാത്തതാണോ തടസമെന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ സ്ഥലമുണ്ട് അനുമതി കിട്ടുന്നില്ല എന്നായിരുന്നു വെള്ളാപ്പള്ളി മറുപടി പറഞ്ഞത്. ഒമ്പത് വര്‍ഷമായി പിണറായി സര്‍ക്കാര്‍ അല്ലേ ഭരിക്കുന്നത് എന്ന് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചതും വെള്ളാപ്പള്ളി ക്ഷുഭിതനായി മൈക്ക് തട്ടിമാറ്റിയിരുന്നു.