'മകൻ കഞ്ചാവ് കച്ചവടത്തിനൊക്കെ പോകുമ്പോൾ ഓർക്കണമായിരുന്നു; തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ യു പ്രതിഭയെ രൂക്ഷമായി വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ
തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ യു പ്രതിഭയെ രൂക്ഷമായി വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ. പ്രതിഭയെ താനാണ് തോൽപ്പിച്ചതെങ്കിൽ തനിക്കതൊരു പൊൻതൂവലാണെന്നാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. മകൻ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോൾ ഓർക്കണമായിരുന്നുവെന്ന് പറഞ്ഞ വെള്ളാപ്പള്ളി ഇതെല്ലാം ജനം കാണുന്നുണ്ടെന്ന് മറക്കരുതായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. അവസരം കിട്ടിയപ്പോൾ ജനം വെച്ചുതാങ്ങിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ആലപ്പുഴ: തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ യു പ്രതിഭയെ രൂക്ഷമായി വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ. പ്രതിഭയെ താനാണ് തോൽപ്പിച്ചതെങ്കിൽ തനിക്കതൊരു പൊൻതൂവലാണെന്നാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. മകൻ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോൾ ഓർക്കണമായിരുന്നുവെന്ന് പറഞ്ഞ വെള്ളാപ്പള്ളി ഇതെല്ലാം ജനം കാണുന്നുണ്ടെന്ന് മറക്കരുതായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. അവസരം കിട്ടിയപ്പോൾ ജനം വെച്ചുതാങ്ങിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കായംകുളത്തെ തോൽവിയിൽ അതൃപ്‌തി പരസ്യമാക്കിയായിരുന്നു പ്രതിഭയുടെ പ്രതികരണം. കായംകുളത്ത് വെള്ളാപ്പള്ളി നടേശൻ തനിക്കെതിരെ പ്രവർത്തിച്ചെന്നും എസ്എന്‍ഡിപി വോട്ടുകളിൽ ചോർച്ച ഉണ്ടായെന്നുമാണ് യു പ്രതിഭ പറഞ്ഞിരുന്നത്. പാർട്ടി കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞെന്നും പത്തിയൂരും ചെട്ടികുളങ്ങരയും ഭൂരിപക്ഷം കുറഞ്ഞത് അമ്പരപ്പ് ഉണ്ടാക്കിയെന്നും പ്രതിഭ പറഞ്ഞിരുന്നു. കഴിഞ്ഞ തവണത്തേത് പോലെ പ്രവർത്തനം ഊർജസ്വലമായിരുന്നില്ലെന്നായിരുന്നു പ്രതിഭയുടെ വിമര്‍ശനം.