അധിക്ഷേപ പരാമർശം ; വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടിക്കൊരുങ്ങി യു. പ്രതിഭ 

 ആലപ്പുഴയിൽ തനിക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശങ്ങളുടെ പേരിൽ വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടികൾ സ്വീകരിക്കാൻ സി.പി.എം ജില്ലാ കമ്മിറ്റിയുടെ അനുമതി തേടിയിരിക്കുകയാണ് യു. പ്രതിഭ.
 

 ആലപ്പുഴയിൽ തനിക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശങ്ങളുടെ പേരിൽ വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടികൾ സ്വീകരിക്കാൻ സി.പി.എം ജില്ലാ കമ്മിറ്റിയുടെ അനുമതി തേടിയിരിക്കുകയാണ് യു. പ്രതിഭ. തന്റെ മകനെക്കുറിച്ച് മാധ്യമങ്ങളിലൂടെ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് അപമാനിക്കുകയും അവഹേളിക്കുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഭ ഇത്തരമൊരു ആവശ്യവുമായി പാർട്ടി നേതൃത്വത്തെ സമീപിച്ചത്.

 എന്നാൽ, പ്രതിഭയുടെ ഈ ആവശ്യത്തിന് ജില്ലാ നേതൃത്വം ഇതുവരെ അനുമതി നൽകിയിട്ടില്ല. വെള്ളാപ്പള്ളി തനിക്കെതിരെ പ്രവർത്തിച്ചു എന്ന പ്രതിഭയുടെ മുൻകാല ആരോപണങ്ങൾക്ക് മറുപടിയായാണ് പ്രതിഭ ജയിക്കാൻ അർഹയല്ലെന്നും മകൻ കഞ്ചാവ് കച്ചവടത്തിന് പോയപ്പോൾ ഓർക്കണമായിരുന്നെന്നും വെള്ളാപ്പള്ളി പരസ്യമായി പ്രതികരിച്ചത്.