വേളാങ്കണ്ണി തിരുനാൾ ; തിരുവനന്തപുരത്തുനിന്ന് വീണ്ടും സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ
വേളാങ്കണ്ണി തിരുനാളിനോടനുബന്ധിച്ച് തീർത്ഥാടകരുടെ യാത്രാത്തിരക്ക് പരിഗരിച്ച് ദക്ഷിണ റെയിൽവേ തിരുവനന്തപുരം നോർത്ത് – വേളാങ്കണ്ണി റൂട്ടിൽ വീണ്ടും സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും വേളാങ്കണ്ണിയിലേക്കും തിരിച്ചുമായിരിക്കും രണ്ട് സർവീസുകൾ വീതം നടത്തുക.
വേളാങ്കണ്ണി തിരുനാളിനോടനുബന്ധിച്ച് തീർത്ഥാടകരുടെ യാത്രാത്തിരക്ക് പരിഗരിച്ച് ദക്ഷിണ റെയിൽവേ തിരുവനന്തപുരം നോർത്ത് – വേളാങ്കണ്ണി റൂട്ടിൽ വീണ്ടും സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും വേളാങ്കണ്ണിയിലേക്കും തിരിച്ചുമായിരിക്കും രണ്ട് സർവീസുകൾ വീതം നടത്തുക. ഈ സ്പെഷ്യൽ ട്രെയിനുകളുടെ റിസർവേഷൻ ഇന്ന് രാവിലെ എട്ടുമണി മുതൽ ആരംഭിച്ചിട്ടുണ്ട്. നേരത്തെ എറണാകുളം – വേളാങ്കണ്ണി റൂട്ടിലും റെയിൽവേ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചിരുന്നു.
തിരുവനന്തപുരം നോർത്ത് – വേളാങ്കണ്ണി റൂട്ടിൽ ഓഗസ്റ്റ് 29, സെപ്റ്റംബർ 5 എന്നീ ശനിയാഴ്ചകളിലാണ് സർവീസ് ഉണ്ടാകുക. വൈകുന്നേരം 7:35-ന് ട്രെയിൻ നമ്പർ 06115 ആയി തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 8:40-ന് വേളാങ്കണ്ണിയിൽ എത്തും. വേളാങ്കണ്ണി – തിരുവനന്തപുരം റൂട്ടിൽ ഓഗസ്റ്റ് 30, സെപ്റ്റംബർ 6 എന്നീ ഞായറാഴ്ചകളിലാണ് മടക്ക സർവീസ് ക്രമീകരിച്ചിരിക്കുന്നത്. വേളാങ്കണ്ണിയിൽ നിന്ന് വൈകുന്നേരം 7:30-ന് ട്രെയിൻ നമ്പർ 06116 ആയി പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 7:30-ന് തിരുവനന്തപുരം നോർത്ത് സ്റ്റേഷനിൽ എത്തിച്ചേരും.
നെയ്യാറ്റിൻകര, കുഴിത്തുറ, ഇരണിയൽ, നാഗർകോവിൽ ടൗൺ, വള്ളിയൂർ, നാങ്കുനേരി, തിരുനെൽവേലി, കോവിൽപട്ടി, സാത്തൂർ, വിരുദുനഗർ, മധുര, ദിണ്ഡിഗൽ, തിരുച്ചിറപ്പള്ളി, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലെല്ലാം ഈ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടായിരിക്കുന്നതാണ്. ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 8 വരെയാണ് വേളാങ്കണ്ണി പള്ളിയിലെ തിരുനാൾ ആഘോഷങ്ങൾ നടക്കുന്നത്. ഇതുകൂടാതെ ഓഗസ്റ്റ് 27, സെപ്റ്റംബർ 3, 10 തീയതികളിലും എറണാകുളം ജംഗ്ഷൻ – വേളാങ്കണ്ണി റൂട്ടിൽ പ്രത്യേക സർവീസുകൾ ഉണ്ടായിരിക്കും.