മഴയ്ക്കൊപ്പം കുതിച്ചുയര്‍ന്ന് പച്ചക്കറി വില
മഴയ്ക്കൊപ്പം കുതിച്ചുയര്‍ന്ന് പച്ചക്കറി വില . കഴിഞ്ഞ ഒരു മാസത്തിനിടെ കുറച്ച് വിലയ്ക്ക് ലഭിച്ചിരുന്ന പല പച്ചക്കറികളും ഇരട്ടിയിലേറെ വിലയില്‍ എത്തി.ഒരുമാസം മുൻപ് കിലോയ്ക്ക് 20 രൂപയുണ്ടായിരുന്ന വെള്ളരിക്ക് വില 45-ലെത്തി.
തക്കാളിയുടെ വില പൊടുന്നനെയാണ് 35-ലേക്കുയർന്നത്
കാഞ്ഞങ്ങാട്: മഴയ്ക്കൊപ്പം കുതിച്ചുയര്‍ന്ന് പച്ചക്കറി വില . കഴിഞ്ഞ ഒരു മാസത്തിനിടെ കുറച്ച് വിലയ്ക്ക് ലഭിച്ചിരുന്ന പല പച്ചക്കറികളും ഇരട്ടിയിലേറെ വിലയില്‍ എത്തി.ഒരുമാസം മുൻപ് കിലോയ്ക്ക് 20 രൂപയുണ്ടായിരുന്ന വെള്ളരിക്ക് വില 45-ലെത്തി.അടുത്ത ദിവസത്തില്‍ മാത്രം അഞ്ച് രൂപയോളം വര്‍ധനവാണ് രേഖപ്പെടുത്തിയത്.
കക്കിരിയിലും അതേ കുതിപ്പാണ്. 25 രൂപയിലായിരുന്ന വില 50 രൂപയായി.മുരിങ്ങക്കായ, പച്ചക്കായ വിലയില്‍ മാത്രമാണ് അല്‍പം ആശ്വാസമുള്ളത്. മൂന്നുമാസം മുൻപ് കിലോയ്ക്ക് 50 രൂപവരെ ഉയർന്ന മുരിങ്ങയ്ക്ക് വില 50 രൂപയാണ്. കറിക്കായ വില 30-നും 40-നുമിടയിലാണ്. ഇലക്കറികളില്‍ ചീര വിപണിയില്‍ അന്യമാണ്. തക്കാളിയുടെ വില പൊടുന്നനെയാണ് 35-ലേക്കുയർന്നത്.
കഴിഞ്ഞദിവസംവരെ 20 രൂപയായിരുന്നു തക്കാളി വില. ചേനവില 80-ല്‍ ഉറച്ചുനില്‍ക്കുമ്ബോള്‍ കയ്പവില 75-ലെത്തി. 40 രൂപ വിലയുണ്ടായിരുന്ന വഴുതന 50-ലെത്തി. വെണ്ടവില 10 രൂപകൂടി 60-ലെത്തിയതും പെട്ടെന്നാണ്.
ദക്ഷിണ കര്‍ണാടകത്തിലെ പച്ചക്കറി പറമ്ബുകളില്‍ കനത്ത മഴയില്‍ സംഭവിച്ച ഉല്‍പാദന ഇടിവാണ് വിലക്കയറ്റത്തിന്റേയും കുറവായ ലഭ്യതയുടെയും പ്രധാന കാരണം.ഇടവിട്ടുള്ള മഴയും ഇടവേളകളില്‍ ചൂടുമുള്ള കാലാവസ്ഥ മാത്രമാണ് പച്ചക്കറി കൃഷിക്ക് അനുയോജ്യം. എന്നാല്‍ ഇത്തവണ മഴ തുടക്കത്തില്‍ വന്നതോടെ പച്ചക്കറികള്‍ക്ക് ആവശ്യമായ വളര്‍ച്ചാസാഹചര്യങ്ങള്‍ ലഭിച്ചില്ല.