വീരമണിയുടെ വീട് കുട്ടികളുടെ ശ്മശാനം ; ഡ്രൈവറുടെ വെളിപ്പെടുത്തലില്‍ പൊലീസ് പരിശോധന
പീഡിപ്പിക്കപ്പെട്ട കുട്ടികളുടെ ശ്മശാനമാണ് വീരമണിയുടെ വീടെന്നായിരുന്നു മൊഴി.
Nov 15, 2026, 08:32 IST
കുട്ടികളെ വീരമണിക്കു മുന്നില്‍ എത്തിച്ചതില്‍ പ്രധാനിയാണ് ഡ്രൈവര്‍.
ഗ്രാനൈറ്റ് വ്യവസായിയും പോക്സോ കേസ് പ്രതിയുമായ ആര് വീരമണിയുടെ വീട്ടു പരിസരത്തു കുട്ടികളെ കൊന്നു കുഴിച്ചിട്ടുണ്ടെന്ന് ഡ്രൈവറുടെ വെളിപ്പെടുത്തല്‍. പൊലീസ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
കുട്ടികളെ വീരമണിക്കു മുന്നില്‍ എത്തിച്ചതില്‍ പ്രധാനിയാണ് ഡ്രൈവര്‍. പീഡിപ്പിക്കപ്പെട്ട കുട്ടികളുടെ ശ്മശാനമാണ് വീരമണിയുടെ വീടെന്നായിരുന്നു മൊഴി.
പരിശോധന ഇന്നും തുടരും. ഇതിനിടെ വീരമണിക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട മൂന്നു പൊലീസുകാരെ കാത്തിരിപ്പു പട്ടികയിലേക്ക് സര്‍ക്കാര്‍ മാറ്റി. കേസില്‍ വഴിവിട്ട സഹായം നല്‍കിയെന്നാണ് ഇവര്‍ക്കെതിരായ ആരോപണം. 720 പേജുകളുള്ള കുറ്റപത്രമാണ് കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ചെന്നൈ പോക്സോ കോടതിയില്‍ സമര്‍പ്പിച്ചത്.