മാ​സ​പ്പ​ടിക്കേസ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വീണാ വിജയന് അറിയാം, ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ട : രൂക്ഷ വിമർശനവുമായി ശിവൻകുട്ടി

മു​ഖ്യ​മ​​​ന്ത്രി​യു​ടെ മ​ക​ൾ​ വീണ വിജയനെതിരെയുള്ള മാ​സ​പ്പ​ടി​ക്കേ​സ് എ​ൽ.​ഡി.​എ​ഫി​ൻറെ കേ​​സ​ല്ലെ​ന്നും ര​ണ്ട്​ ക​മ്പ​നി​ക​ൾ ത​മ്മി​ലു​ള്ള പ്ര​ശ്ന​മാ​ണെ​ന്നും പറഞ്ഞ സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ്​ വി​ശ്വത്തിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം നേതാവും മന്ത്രിയുമായി വി. ശിവൻകുട്ടി.

 

തിരുവനന്തപുരം : മു​ഖ്യ​മ​​​ന്ത്രി​യു​ടെ മ​ക​ൾ​ വീണ വിജയനെതിരെയുള്ള മാ​സ​പ്പ​ടി​ക്കേ​സ് എ​ൽ.​ഡി.​എ​ഫി​ൻറെ കേ​​സ​ല്ലെ​ന്നും ര​ണ്ട്​ ക​മ്പ​നി​ക​ൾ ത​മ്മി​ലു​ള്ള പ്ര​ശ്ന​മാ​ണെ​ന്നും പറഞ്ഞ സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ്​ വി​ശ്വത്തിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം നേതാവും മന്ത്രിയുമായി വി. ശിവൻകുട്ടി. കേസ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വീണാ വിജയന് അറിയാമെന്നും അതിൽ ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ട എന്നും ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. സർക്കാറിനൊപ്പം പിണറായി വിജയൻറെ പേര് ചേർത്ത് പറയുന്നതിൽ അസൂയയുടെയും കുശുമ്പിൻറെയും ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വീണാ വിജയൻറെപേരിൽ രാഷ്ട്രീയ ദുഷ്ടലാക്കോടെ കേന്ദ്ര സർക്കാറിൻറെ ഏജൻസികൾ കേസെടുത്തിട്ടുണ്ട്. ഇക്കാര്യത്തിൽ കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന് പൂർണ പിന്തുണ ഇടത് ജനാധിപത്യ മുന്നണിയും സി.പി.ഐ.എമ്മും പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങിനെയിരിക്കെ വീണാ വിജയൻറെ കാര്യത്തിൽ ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ട. കേസ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വീണാ വിജയന് അറിയാം. ബിനോയ് വിശ്വം അഭിപ്രായം പറയേണ്ടിയിരുന്നത് ഇടത് ജനാധിപത്യ മുന്നണിയുടെ യോഗത്തിലായിരുന്നു.

പിണറായി വിജയൻ നയിക്കുന്ന സർക്കാർ എന്ന് പറയാൻ പാടില്ല എന്നാണ് ബിനോയ് വിശ്വത്തിൻറെ പുതിയ കണ്ടുപിടുത്തം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതാവായിട്ടുള്ള പിണറായി വിജയൻ എന്ന് തന്നെയാണ് എല്ലാവരും പറയുന്നത്. അങ്ങനെയാണ് കാബിനറ്റ് അജണ്ടയിൽ അടിച്ചുവരുന്നത്. ഇനി ബിനോയ് വിശ്വം മുഖ്യമന്ത്രിയായാലും ബിനോയ് വിശ്വം നേതൃത്വം കൊടുക്കുന്ന ഇടുപക്ഷ ജനാധിപത്യ മുന്നണി എന്ന് തന്നെയാണ് പറയുക. അതിന് അസൂയയുടെയും കുശുമ്പിൻറെയും ആവശ്യമില്ല.