വീണ ജോര്‍ജിനെ ആക്രമിച്ചെന്ന കേസ്: എസ്‌ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി

മാരകായുധങ്ങളുമായെത്തി മന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന ഗണ്‍മാന്റെ പരാതിയില്‍ കെഎസ് യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എംസി അതുല്‍ ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പും ചുമത്തിയിരുന്നു.

 

അന്വേഷണ സംഘം ഉടന്‍ യോഗം ചേരും. ഫെബ്രുവരി 25നായിരുന്നു കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് വീണാ ജോര്‍ജിനെ കെഎസ് യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.

കണ്ണൂരില്‍ വീണാ ജോര്‍ജിനെ കെഎസ് യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ഉത്തരവിറങ്ങി. കെഎപി നാലാം ബറ്റാലിയന്‍ കമാന്‍ഡന്റ് യു. പ്രേമനും കണ്ണൂര്‍ എസിപി എം.പി. ആസാദിന്റെയും നേതൃത്വത്തിലുള്ള സംഘത്തില്‍ 6 അംഗങ്ങള്‍ കൂടിയുണ്ട്. റെയില്‍വേ ഇന്‍സ്‌പെക്ടര്‍ ജി. എസ്. സജിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. മൂന്ന് എസ്‌ഐമാരും രണ്ട് എഎസ്‌ഐമാരും സംഘത്തിലുണ്ട്. അന്വേഷണ സംഘം ഉടന്‍ യോഗം ചേരും. ഫെബ്രുവരി 25നായിരുന്നു കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് വീണാ ജോര്‍ജിനെ കെഎസ് യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.


മാരകായുധങ്ങളുമായെത്തി മന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന ഗണ്‍മാന്റെ പരാതിയില്‍ കെഎസ് യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എംസി അതുല്‍ ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പും ചുമത്തിയിരുന്നു. പിന്നീട് ഇത് ഒഴിവാക്കിയാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. മന്ത്രിയുടേയും ഗണ്‍മാന്റേയും മൊഴി പുതിയ അന്വേഷണസംഘം രേഖപ്പെടുത്തും. കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം ചുമത്തിയതില്‍ ഉയര്‍ന്ന തലത്തിലുള്ള ഗൂഢാലോചന നടന്നതായി കെഎസ് യു ആരോപിച്ചിരുന്നു. ഇതിലും അന്വേഷണം ഉണ്ടാകും.