വി.ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്ര ഇന്ന് ആലപ്പുഴ ജില്ലയില്‍

 

ആരോഗ്യ മന്ത്രിക്ക് എതിരായ കെഎസ്‌യു അതിക്രമത്തില്‍ ഇടത് പ്രതിഷേധം വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് ഇന്ന് ആറ് നിയോജക മണ്ഡലങ്ങളില്‍ പുതുയുഗ യാത്ര എത്തുന്നത്

 

രാവിലെ എട്ടരയ്ക്ക് പ്രതിപക്ഷ നേതാവുമായുള്ള സംവാദം ആലപ്പുഴ കല്യാണി ഓഡിറ്റോറിയത്തില്‍ നടക്കും.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്ര ഇന്ന് ആലപ്പുഴ ജില്ലയില്‍. രാവിലെ എട്ടരയ്ക്ക് പ്രതിപക്ഷ നേതാവുമായുള്ള സംവാദം ആലപ്പുഴ കല്യാണി ഓഡിറ്റോറിയത്തില്‍ നടക്കും. തുടര്‍ന്ന് പത്ത് മണിക്ക് മാധ്യമങ്ങളെ കാണും. 

ആരോഗ്യ മന്ത്രിക്ക് എതിരായ കെഎസ്‌യു അതിക്രമത്തില്‍ ഇടത് പ്രതിഷേധം വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് ഇന്ന് ആറ് നിയോജക മണ്ഡലങ്ങളില്‍ പുതുയുഗ യാത്ര എത്തുന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് യാത്രക്കും വി.ഡി സതീശനും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഇന്ന് ആലപ്പുഴയിലുണ്ട്.