തൃശ്ശൂർ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റവർക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കണം : വി.ഡി. സതീശൻ
മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനം കേരളത്തെയാകെ സങ്കടത്തിലാഴ്ത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തൃശ്ശൂർ പൂരത്തിന്റെ ഒരുക്കങ്ങൾക്കിടെയുണ്ടായ ഈ അപകടം അത്യന്തം ഞെട്ടിക്കുന്നതാണെന്നും, അപകടത്തിൽപ്പെട്ടവരെല്ലാം സാധാരണക്കാരായ തൊഴിലാളികളാണെന്നും അദ്ദേഹം പറഞ്ഞു.
മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനം കേരളത്തെയാകെ സങ്കടത്തിലാഴ്ത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തൃശ്ശൂർ പൂരത്തിന്റെ ഒരുക്കങ്ങൾക്കിടെയുണ്ടായ ഈ അപകടം അത്യന്തം ഞെട്ടിക്കുന്നതാണെന്നും, അപകടത്തിൽപ്പെട്ടവരെല്ലാം സാധാരണക്കാരായ തൊഴിലാളികളാണെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ സർക്കാർ ഉറപ്പാക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നെന്നും കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, സ്ഫോടനത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വീഴ്ചകളുണ്ടോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. കൂടുതൽ ജീവനുകൾ നഷ്ടപ്പെടാതിരിക്കാൻ പ്രാർത്ഥിക്കുന്നതായും പരിക്കേറ്റവർക്ക് വിദഗ്ദ്ധ ചികിത്സാ സൗകര്യങ്ങൾ സർക്കാർ ഉടൻ ലഭ്യമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രക്ഷാപ്രവർത്തനത്തിനായി സർക്കാർ ലഭ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ആവശ്യപ്പെട്ടു. പരിക്കേറ്റവർക്ക് ആവശ്യമായ വൈദ്യസഹായം എത്രയും വേഗം നൽകാൻ ഭരണകൂടം സജ്ജമാകണമെന്നും അദ്ദേഹം പറഞ്ഞു.