അഞ്ച് ജില്ലകളിലെ 43 സീറ്റുകള്‍ തൂത്തുവാരും, ടാര്‍ഗറ്റ് ചെയ്ത പ്രവര്‍ത്തനമായിരുന്നു : വി ഡി സതീശന്‍
അഞ്ച് ജില്ലകളിലെ 43 സീറ്റുകള്‍ തൂത്തുവാരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എറണാകുളം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകള്‍ തൂത്തുവാരുമെന്ന് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഈ ജില്ലകള്‍ ടാര്‍ഗറ്റ് ചെയ്തതാണെന്നും അവിടെ അത്രയും നല്ല തെരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണുണ്ടായതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. പോളിങ് ശതമാനത്തിന്റെ വര്‍ധനവ് നോക്കുമ്പോള്‍ മുഴുവന്‍ സീറ്റ് കിട്ടിയാല്‍ അത്ഭുതമില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
കൊച്ചി : അഞ്ച് ജില്ലകളിലെ 43 സീറ്റുകള്‍ തൂത്തുവാരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എറണാകുളം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകള്‍ തൂത്തുവാരുമെന്ന് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഈ ജില്ലകള്‍ ടാര്‍ഗറ്റ് ചെയ്തതാണെന്നും അവിടെ അത്രയും നല്ല തെരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണുണ്ടായതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. പോളിങ് ശതമാനത്തിന്റെ വര്‍ധനവ് നോക്കുമ്പോള്‍ മുഴുവന്‍ സീറ്റ് കിട്ടിയാല്‍ അത്ഭുതമില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
'പ്രവാസി വോട്ടര്‍മാര്‍ക്ക് എത്താന്‍ സാധിച്ചില്ല. അല്ലായിരുന്നെങ്കില്‍ ഇതിലും കൂടുതല്‍ പോളിങ് ശതമാനം കൂടിയേനെ. പോളിങ് ശതമാനം കൂടിയതില്‍ നമ്മളും നന്നായി വര്‍ക്ക് ചെയ്തിട്ടുണ്ട്. ഞാന്‍ 35 വര്‍ഷത്തിനിടയില്‍ കണ്ട യുഡിഎഫിന്റെ പ്രവര്‍ത്തകരുടെയും നേതാക്കന്മാരുടെയും ഏറ്റവും മികച്ച തെരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണിത്. ഇതുപോലെ ആവേശകരമായ പ്രവര്‍ത്തനം ആദ്യമായാണ് കാണുന്നത്. തുടക്കം മുതല്‍ തന്നെ വിജയപ്രതീക്ഷയുണ്ട്. 2005 മുതല്‍ നമ്മുടെ കൂടെയില്ലാതിരുന്ന നിരവധി വിഭാഗങ്ങള്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്', വി ഡി സതീശന്‍ പറഞ്ഞു.