മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ; പരസ്യ ചര്‍ച്ചകള്‍ ഒഴിവാക്കാന്‍ ധാരണ
തിരുവനന്തപുരം: ജിഎന്‍എ വൈദ്യുതി വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ഇന്നലെ രാത്രിയിലായിരുന്നു കൂടിക്കാഴ്ച്ച. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കുടിക്കാഴ്ചയില്‍ പങ്കെടുത്തു. ബോര്‍ഡ്, കോര്‍പ്പറേഷന്‍ നിയമന ചര്‍ച്ചകളുടെ ഭാഗമായായിരുന്നു കൂടിക്കാഴ്ച.

ഈ മാസം അവസാനത്തോടെ നിയമനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം. ധാരണയായ ബോര്‍ഡുകളില്‍ വേഗത്തില്‍ നിയമനം നടത്താനും തീരുമാനമുണ്ട്. ജിഎന്‍എ വൈദ്യുതി കരാറുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളും ചര്‍ച്ചയായി. ജിഎന്‍എ വൈദ്യുതി കരാര്‍ ഉപേക്ഷിച്ചതോടെ പരസ്യചര്‍ച്ചകള്‍ ഒഴിവാക്കാനാണ് ധാരണ.
വൈദ്യുതി കരാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയും മന്ത്രി സണ്ണി ജോസഫും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. മന്ത്രി ഹിമാചലില്‍ നിന്ന് വൈദ്യുതി വങ്ങുന്നതിനും മുഖ്യമന്ത്രി ജിഎന്‍എ കരാറിനും താല്‍പര്യം പ്രകടിപ്പിച്ചതോടെയായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. വൈദ്യുതി വകുപ്പില്‍ പല കാര്യങ്ങളിലും തീരുമാനമെടുക്കുന്നത് മുഖ്യമന്ത്രിയാണെന്നും മന്ത്രി അറിയാറില്ലെന്നുമുള്ള ആക്ഷേപങ്ങളും പിന്നാലെ ഉയര്‍ന്നു. ഇരുവരുടെയും പരസ്യ പ്രതികരണങ്ങളും ഇതിന് ആക്കംകൂട്ടി. മുഖ്യമന്ത്രിയുടെ നിലപാടില്‍ നിന്നും വിരുദ്ധ നിലപാടുമായായിരുന്നു മന്ത്രിയുടെ ആദ്യപ്രതികരണങ്ങള്‍. പിന്നീടുള്ള ദിവസങ്ങളില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് എല്ലാം മുഖ്യമന്ത്രി പറയുമെന്നായിരുന്നു സണ്ണി ജോസഫിന്റെ മറുപടിയും. നിലവില്‍ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതിയ കരാര്‍ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
കെഎസ്ഇബി ചെയര്‍മാന്‍ എന്‍ പ്രശാന്ത് നേരിട്ട് മുഖ്യമന്ത്രിയെ കണ്ടതും അതൃപ്തി കൂടാന്‍ കാരണമായി. ഇതിന് പിന്നാലെ എന്‍ പ്രശാന്ത് ഇന്നലെ വൈദ്യുതി മന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ കെഎസ്ഇബിയുടെ നിലവിലെ സാഹചര്യം വിശദീകരിക്കുകയും വൈദ്യുതി പ്രതിസന്ധി ചര്‍ച്ചയാവുകയും ചെയ്തിട്ടുണ്ട്. ബോര്‍ഡിന്റെ പുതിയ പദ്ധതികളെ കുറിച്ചും ചെയര്‍മാന്‍ മന്ത്രിയോട് വിശദീകരിച്ചു.