മൃതദേഹം നാട്ടിലെത്തിക്കാൻ പണമില്ല ; പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ഇടപെടൽ ഫലം കണ്ടു, ഒരു മാസത്തിന് ശേഷം ഷാർജയിൽ നിന്ന് സുമയ്യയുടെ ഭൗതികശരീരം ഇന്ന് നാട്ടിലെത്തും 

പ്രതിപക്ഷനേതാവിന്റെ ഇടപെടലിൽ ഷാർജയിൽ മരണപ്പെട്ട മട്ടാഞ്ചേരി സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വഴിയൊരുങ്ങി. എറണാകുളം മട്ടാഞ്ചേരി സ്വദേശിനി സുമയ്യ (31) യുടെ മൃതദേഹം ഷാർജയിൽ നിന്ന് ഇന്ന് രാത്രി എയർ അറേബ്യ ഫ്ലൈറ്റിൽ ഷാർജ എയർപോർട്ട് വഴി കൊച്ചിയിലേക്ക് കൊണ്ട് പോകും. 

 

 പ്രതിപക്ഷ നേതാവ് വി ഡി സതീശനെ നാട്ടിലുള്ള എറണാകുളം വാരാപ്പുഴ സ്വദേശി  ഭർത്താവ് ഷമീറും കുടുംബവും ബന്ധപ്പെടുകയായിരുന്നു . തുടർന്ന് ഷാർജയിലെ യാബ് ലീഗൽ സർവീസസ് സി ഇ ഒ സലാം പാപ്പിനിശ്ശേരിയുമായി ബന്ധപ്പെടുകയും എല്ലാ വിധ നിയമ നടപടികൾ പൂർത്തിയാക്കുകയും മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ട ചെലവായ 6000 ദിർഹം (ഒരു ലക്ഷത്തി അമ്പതിനായിരം ഇന്ത്യൻ രൂപ) സലാം പാപ്പിനിശ്ശേരി നൽകുകയുമായിരുന്നു.

 കൊച്ചി : പ്രതിപക്ഷനേതാവിന്റെ ഇടപെടലിൽ ഷാർജയിൽ മരണപ്പെട്ട മട്ടാഞ്ചേരി സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വഴിയൊരുങ്ങി. എറണാകുളം മട്ടാഞ്ചേരി സ്വദേശിനി സുമയ്യ (31) യുടെ മൃതദേഹം ഷാർജയിൽ നിന്ന് ഇന്ന് രാത്രി എയർ അറേബ്യ ഫ്ലൈറ്റിൽ ഷാർജ എയർപോർട്ട് വഴി കൊച്ചിയിലേക്ക് കൊണ്ട് പോകും. കഴിഞ്ഞ മാസം 7 ന് ആണ് സുമയ്യ ഷാർജയിലെ കുവൈത് ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടത്. വിസിറ്റിംഗ് വിസയിൽ ആയതിനാൽ കമ്പനി ഉത്തരവാദിത്യം ഏറ്റെടുക്കാൻ തയ്യാറായില്ല. ഇതിനാൽ മൃതദേഹം നാട്ടിലെത്തിക്കാൻ പണം ഇല്ലാതെ വന്നു. 

തുടർന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ നാട്ടിലുള്ള എറണാകുളം വാരാപ്പുഴ സ്വദേശി  ഭർത്താവ് ഷമീറും കുടുംബവും ബന്ധപ്പെടുകയായിരുന്നു . തുടർന്ന് ഷാർജയിലെ യാബ് ലീഗൽ സർവീസസ് സി ഇ ഒ സലാം പാപ്പിനിശ്ശേരിയുമായി ബന്ധപ്പെടുകയും എല്ലാ വിധ നിയമ നടപടികൾ പൂർത്തിയാക്കുകയും മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ട ചെലവായ 6000 ദിർഹം (ഒരു ലക്ഷത്തി അമ്പതിനായിരം ഇന്ത്യൻ രൂപ) സലാം പാപ്പിനിശ്ശേരി നൽകുകയുമായിരുന്നു.

ഒരു മാസം നീണ്ട കാത്തിരിപ്പിനൊടുവിൽ സുമയ്യയുടെ ഭൗതികശരീരം ജന്മനാട്ടിലെത്തിക്കാൻ സാധിച്ചതിന്റെ ആശ്വാസത്തിലാണ് കുടുംബം. ഹൃദയാഘാതമാണ് സുമയ്യയുടെ മരണത്തിനു കാരണം . ദമ്പതികൾക്ക് പ്രായപൂർത്തിയാകാത്ത മൂന്ന് മക്കളുണ്ട്.