ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ അന്വേഷണത്തില്‍ അവകാശവാദം ഉന്നയിക്കാന്‍ മുഖ്യമന്ത്രിക്ക് ഒരു അവകാശവും ഇല്ല ; വി ഡി സതീശന്‍
Dec 8, 2025, 11:05 IST
ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ അന്വേഷണത്തില്‍ അവകാശവാദം ഉന്നയിക്കാന്‍ മുഖ്യമന്ത്രിക്ക് ഒരു അവകാശവും ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
അന്വേഷണം നടക്കുന്നത് ഹൈക്കോടതി ഇടപെടലില്‍ ആണെന്നും കടകംപള്ളിയുടെ ചോദ്യം ചെയ്യലും അറസ്റ്റും നീട്ടിക്കൊണ്ട് പോകാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും പ്രത്യേക അന്വേഷണ സംഘത്തിന് മേല്‍ സമ്മര്‍ദം ചെലുത്താനുള്ള ശ്രമവും നടക്കുന്നുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു.