പാതിരാത്രയിലും തന്നെ കാണാനായി വിമാനത്താവളത്തില്‍ എത്തിയവരെ കണ്ട് തലയില്‍ കൈവച്ച് വി ഡി സതീശന്‍
മാധ്യമങ്ങളോട് പ്രതികരിക്കാന്‍ സതീശന്‍ തയാറായില്ല
May 10, 2026, 12:49 IST
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ നൂറോളം പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ സതീശനെ സ്വീകരിക്കാന്‍ എത്തിയിരുന്നു.
പാതിരാത്രയിലും തന്നെ കാണാനായി വിമാനത്താവളത്തില്‍ എത്തിയവര്‍ക്ക് മുന്നില്‍ വികാരാധീനനായി വി ഡി സതീശന്‍. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിര്‍ണായക ചര്‍ച്ചകള്‍ക്ക് ശേഷം കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍ പുലര്‍ച്ചെ ഒന്നരയോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ നൂറോളം പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ സതീശനെ സ്വീകരിക്കാന്‍ എത്തിയിരുന്നു.
മാധ്യമങ്ങളോട് പ്രതികരിക്കാന്‍ സതീശന്‍ തയാറായില്ല. പ്രവര്‍ത്തകരുടെ സ്‌നേഹത്തിന് മുന്നില്‍ തലയില്‍ കൈവെച്ചുപോയ സതീശന്‍ ഒന്നര മണിയായി എന്ന് അവരെ ഓര്‍മ്മിപ്പിക്കാന്‍ ശ്രമിച്ചു. ഞങ്ങളുടെ ജീവനല്ലേ സാറെ, ഞങ്ങള്‍ എങ്ങനെയാ പോകുന്നേ എന്നാണ് ഒരു പ്രവര്‍ത്തകന്‍ പറയുന്നത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.