ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​വ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളും ച​ർ​ച്ച ചെ​യ്യാ​ൻ മുഖ്യമന്ത്രിയുടെ ഓഫിസ് എപ്പോഴും തുറന്നിരിക്കും : വി.ഡി. സതീശൻ 

 സം​സ്ഥാ​ന​ത്തി​ന്റെ ഭ​ര​ണ​സം​വി​ധാ​നം ശ​ക്ത​മാ​ക്കു​ന്ന​തി​ൻറെ ഭാ​ഗ​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​വ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളും ച​ർ​ച്ച ചെ​യ്യാ​ൻ ഓ​ഫി​സ് എ​പ്പോ​ഴും തു​റ​ന്നി​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ.

 

 തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്തി​ന്റെ ഭ​ര​ണ​സം​വി​ധാ​നം ശ​ക്ത​മാ​ക്കു​ന്ന​തി​ൻറെ ഭാ​ഗ​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​വ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളും ച​ർ​ച്ച ചെ​യ്യാ​ൻ ഓ​ഫി​സ് എ​പ്പോ​ഴും തു​റ​ന്നി​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ.

രാ​ജ്യ​ത്തെ 29 മു​ൻ ബ്യൂ​റോ​ക്രാ​റ്റു​ക​ളു​ടെ ഉ​പ​ന്യാ​സ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ‘ദി ​കേ​ര​ള ക്ല​ബ്: കീ​പ്പേ​ഴ്‌​സ് ഓ​ഫ് ദി ​ഫ്ലേം’ എ​ന്ന പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. കേ​ര​ളം നേ​രി​ടു​ന്ന ഭ​ര​ണ​പ​ര​വും ഘ​ട​നാ​പ​ര​വു​മാ​യ വെ​ല്ലു​വി​ളി​ക​ളെ കൂ​ട്ടാ​യി നേ​രി​ട​ണം.

പ്ര​വാ​സി​ക​ളു​ടെ പ​ണ​മൊ​ഴു​ക്ക് വ​രു​മാ​നം ഉ​ണ്ടാ​ക്കു​ന്ന പ​ദ്ധ​തി​ക​ളി​ലേ​ക്ക് തി​രി​ച്ചു​വി​ടു​ക, പ്ര​ധാ​ന വ്യോ​മ​യാ​ന കേ​ന്ദ്ര​ങ്ങ​ൾ നി​ർ​മി​ക്കു​ക, തു​റ​മു​ഖാ​ധി​ഷ്ഠി​ത വി​ക​സ​നം പി​ന്തു​ട​രു​ക എ​ന്നി​വ​യാ​ണ് ത​ന്റെ സ്വ​പ്ന പ​ദ്ധ​തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നീ​തി ആ​യോ​ഗ് വൈ​സ് ചെ​യ​ർ​മാ​ൻ അ​ശോ​ക് ലാ​ഹി​രി പു​സ്ത​കം ഏ​റ്റു​വാ​ങ്ങി.

ശി​വ​ശ​ങ്ക​ർ മേ​നോ​ൻ, വി​നോ​ദ് റാ​യ്, അ​മി​താ​ഭ് കാ​ന്ത്, ഇ.​കെ. ഭ​ര​ത് ഭൂ​ഷ​ൺ, ടി.​പി. ശ്രീ​നി​വാ​സ​ൻ, എ​സ്.​എം. വി​ജ​യാ​ന​ന്ദ്, ടി. ​ബാ​ല​കൃ​ഷ്ണ​ൻ, കെ. ​മോ​ഹ​ൻ​ദാ​സ്, അ​ൽ​ഫോ​ൺ​സ് ക​ണ്ണ​ന്താ​നം, കെ.​ബി. വ​ത്സ​ല​കു​മാ​ർ, ബി. ​സ​ന്ധ്യ, ബ്രാ​ൻ​ഡ്‌​സ​ൺ കോ​റി തു​ട​ങ്ങി​യ​വ​രാ​ണ്​ ലേ​ഖ​ന​ങ്ങ​ളു​ടെ ര​ച​യി​താ​ക്ക​ൾ. മു​ൻ കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി കെ.​എം. ച​ന്ദ്ര​ശേ​ഖ​റും മു​ൻ ന​യ​ത​ന്ത്ര​ജ്ഞ​ൻ ടി.​പി. ശ്രീ​നി​വാ​സ​നു​മാ​ണ്​ എ​ഡി​റ്റ് ചെ​യ്ത​ത്. ഡോ. ​കെ.​എം. ച​ന്ദ്ര​ശേ​ഖ​ർ, ര​ഘു​ച​ന്ദ്ര​ൻ നാ​യ​ർ എ​ന്നി​വ​ർ പ​​​ങ്കെ​ടു​ത്തു.