കൊച്ചി വിമാനത്താവളത്തിൽ ശബരിമല തീർഥാടകർക്കായുള്ള ഇടത്താവളം തുറന്നു ; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ) ശബരിമല തീർഥാടകർക്കായുള്ള ഇടത്താവളം തുറന്നു. ഇടത്താവളം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ശബരിമലയിൽ തിരുപ്പതി മാതൃകയിൽ മെഗാ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു.

 

 നെടുമ്പാശ്ശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ) ശബരിമല തീർഥാടകർക്കായുള്ള ഇടത്താവളം തുറന്നു. ഇടത്താവളം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ശബരിമലയിൽ തിരുപ്പതി മാതൃകയിൽ മെഗാ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. തീർഥാടന ടൂറിസത്തിന്റെ ഭാഗമാക്കി ശബരിമലയെ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നും ഒരു തീർഥാടകനും പ്രയാസപ്പെടാത്ത വിധത്തിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പദ്ധതിയുടെ ഭാഗമായി ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ വികസിപ്പിക്കാനാണ് തീരുമാനം. ഇത്തവണത്തെ മണ്ഡലകാലം പൂർത്തിയായാൽ ഇതുസംബന്ധിച്ച് പ്രത്യേക യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പദ്ധതി നടപ്പാകുന്നതോടെ ശബരിമലയിലെത്തുന്ന തീർഥാടകരുടെ എണ്ണത്തിൽ 50 ശതമാനം വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷ.

ശബരിമല ദർശനത്തിനെത്തുന്നവർക്ക് മറ്റ് ക്ഷേത്രങ്ങൾ കൂടി സന്ദർശിക്കാൻ കഴിയുന്ന തരത്തിലുള്ള പരസ്പരബന്ധിത തീർഥാടന ടൂറിസം പദ്ധതിയും സർക്കാർ വിഭാവനം ചെയ്യുന്നുണ്ട്. ഇതിലൂടെ കേരളത്തിലെ ക്ഷേത്രങ്ങളെയും തീർഥാടന കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് കൂടുതൽ സൗകര്യപ്രദമായ തീർഥാടന യാത്ര ഒരുക്കുകയാണ് ലക്ഷ്യം.