ആ​ഭ​ര​ണ വ്യാ​പാ​ര രം​ഗ​ത്തെ വ​ഞ്ച​ന​ക​ളെ​ക്കു​റി​ച്ച് ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം : മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ

ആ​ഭ​ര​ണ വ്യാ​പാ​ര രം​ഗ​ത്തെ വ​ഞ്ച​ന​ക​ളെ​ക്കു​റി​ച്ച് ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും സ​മാ​ന്ത​ര​വും അ​ന​ധി​കൃ​ത​വു​മാ​യ സ്വ​ർ​ണ​വ്യാ​പാ​രം അ​വ​സാ​നി​പ്പി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. അ​ങ്ക​മാ​ലി​യി​ൽ മൂ​ന്ന് ദി​വ​സ​മാ​യി ന​ട​ന്നു​വ​ന്ന കേ​ര​ള ഗോ​ൾ​ഡ് ആ​ൻ​ഡ് സി​ൽ​വ​ർ മ​ർ​ച്ച​ന്റ്സ് അ​സോ​സി​യേ​ഷ​ൻ (കെ.​ജി.​എ​സ്.​എം.​എ) സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്റെ സ​മാ​പ​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന​ത്ത് ഗോ​ൾ​ഡ് ഹ​ബ് സ്ഥാ​പി​ക്കാ​ൻ ബ​ജ​റ്റി​ൽ 10 കോ​ടി അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും ഈ ​വ​ർ​ഷം ത​ന്നെ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

 

 അ​ങ്ക​മാ​ലി : ആ​ഭ​ര​ണ വ്യാ​പാ​ര രം​ഗ​ത്തെ വ​ഞ്ച​ന​ക​ളെ​ക്കു​റി​ച്ച് ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും സ​മാ​ന്ത​ര​വും അ​ന​ധി​കൃ​ത​വു​മാ​യ സ്വ​ർ​ണ​വ്യാ​പാ​രം അ​വ​സാ​നി​പ്പി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. അ​ങ്ക​മാ​ലി​യി​ൽ മൂ​ന്ന് ദി​വ​സ​മാ​യി ന​ട​ന്നു​വ​ന്ന കേ​ര​ള ഗോ​ൾ​ഡ് ആ​ൻ​ഡ് സി​ൽ​വ​ർ മ​ർ​ച്ച​ന്റ്സ് അ​സോ​സി​യേ​ഷ​ൻ (കെ.​ജി.​എ​സ്.​എം.​എ) സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്റെ സ​മാ​പ​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന​ത്ത് ഗോ​ൾ​ഡ് ഹ​ബ് സ്ഥാ​പി​ക്കാ​ൻ ബ​ജ​റ്റി​ൽ 10 കോ​ടി അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും ഈ ​വ​ർ​ഷം ത​ന്നെ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ൺ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ട്ര​ഷ​റ​ർ സി.​വി. കൃ​ഷ്ണ​ദാ​സ് ഗോ​ൾ​ഡ് ഹ​ബി​ന്റെ ക​ര​ട് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. നി​കു​തി സം​വി​ധാ​ന​ത്തി​ലെ ചോ​ർ​ച്ച രാ​ജ്യ​ത്തി​ന്റെ വ​രു​മാ​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​വെ​ന്ന് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് കെ. ​സു​രേ​ന്ദ്ര​നും ര​ജി​സ്ട്രേ​ഷ​നി​ല്ലാ​തെ സ്വ​ർ​ണ​വ്യാ​പാ​രം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. അ​ബ്ദു​ൽ നാ​സ​റും പ​റ​ഞ്ഞു.

വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് പി.​കെ. ഐ​മു ഹാ​ജി, സി.​വി. കൃ​ഷ്ണ​ദാ​സ്, ബി. ​പ്രേ​മാ​ന​ന്ദ്, എം. ​വി​നീ​ത്, സ​ക്കീ​ർ ഹു​സൈ​ൻ, ര​ത്ന​ക​ല ര​ത്നാ​ക​ര​ൻ, ന​വാ​സ് പു​ത്ത​ൻ​വീ​ട്, ഫൈ​സ​ൽ അ​മീ​ൻ, എ​സ്. പാ​ല​നി, അ​ഹ​മ്മ​ദ് പൂ​വി​ൽ, എം.​സി. ദി​നേ​ശ​ൻ, നി​തി​ൻ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സി​നി​മ താ​രം ന​മി​ത പ്ര​മോ​ദ് വെ​ബ്സൈ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.