വി ഡി സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം

 

മന്ത്രിമാരുടെ വിദേശയാത്ര നിയമം പാലിച്ചാണോ എന്നറിയാന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ടെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

 

മുതലാളി സേവയില്‍ മുഖ്യമന്ത്രിയുടെ പിന്‍പേ ഗമിക്കുകയാണ് മന്ത്രിമാരെന്നും അദ്ദേഹം വിമര്‍ശിച്ചു.

വി ഡി സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുഖ്യമന്ത്രി സഞ്ചരിക്കുന്ന വിമാനം അജ്ഞാത സാമ്പത്തിക ശക്തികള്‍ സ്പോണ്‍സര്‍ ചെയ്യുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. മുതലാളി സേവയില്‍ മുഖ്യമന്ത്രിയുടെ പിന്‍പേ ഗമിക്കുകയാണ് മന്ത്രിമാരെന്നും അദ്ദേഹം വിമര്‍ശിച്ചു. മന്ത്രിമാരുടെ വിദേശയാത്ര നിയമം പാലിച്ചാണോ എന്നറിയാന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ടെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

മലപ്പുറത്ത് കനത്ത മഴയിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും മറ്റുമായിരുന്നു കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ യാത്ര. ചാര്‍ട്ടേഡ് ഫ്ളൈറ്റ് യാത്ര അധിക ചെലവാണെന്നുള്ള ആക്ഷേപം ഉയര്‍ന്നതോടെ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയിരുന്നു. ചാര്‍ട്ടേഡ് ഫ്ളൈറ്റിന്റെ ചെലവ് വഹിക്കുന്നത് സ്പോണ്‍സറാണെന്നായിരുന്നു ഓഫീസ് വിശദീകരണം. സംസ്ഥാനത്തിന് ഒരു രൂപയുടെ പോലും അധിക ചെലവുണ്ടായിട്ടില്ല. കരിപ്പൂരിലേക്കുള്ള യാത്രാവിമാനങ്ങള്‍ ലഭ്യമല്ലാത്തതിനാലാണ് മുഖ്യമന്ത്രി ചാര്‍ട്ടേഡ് വിമാനത്തെ ആശ്രയിച്ചതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചിരുന്നു.