വി ഡി സതീശന്‍ ഒരു അത്ഭുതം, പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഇത്രയധികം ജനപ്രീതി നേടിയ മറ്റൊരാളില്ലെന്ന് ശ്രീകുമാരന്‍ തമ്പി
ഒരു മുഖ്യമന്ത്രിയും ഒരു മന്ത്രിമാരും രാജാക്കന്മാരല്ലെന്നും ശ്രീകുമാരന്‍ തമ്പി ചൂണ്ടിക്കാണിച്ചു.
ജനങ്ങളുടെ വോട്ട് നേടിയ ശേഷം ഞാന്‍ രാജാവും വോട്ട് ചെയ്തവര്‍ പ്രജകളുമാണ് എന്ന് കരുതിയാല്‍ ദുഃഖിക്കേണ്ടി വരും.
വി ഡി സതീശന്‍ ഒരു അത്ഭുതമാണെന്ന് കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. മുഖ്യമന്ത്രി വി ഡി സതീശന് പറവൂര്‍ പൗരാവലി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീകുമാരന്‍ തമ്പി. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഇത്രയധികം ജനപ്രീതി നേടിയ മറ്റൊരാളില്ലെന്ന് ചൂണ്ടിക്കാണിച്ച ശ്രീകുമാരന്‍ തമ്പി അദ്ദേഹത്തിന്റെ സ്വഭാവമാണ് അതിന് കാരണമെന്നും പറഞ്ഞു.
ജനങ്ങളുടെ വോട്ട് നേടിയ ശേഷം ഞാന്‍ രാജാവും വോട്ട് ചെയ്തവര്‍ പ്രജകളുമാണ് എന്ന് കരുതിയാല്‍ ദുഃഖിക്കേണ്ടി വരും. വി ഡി സതീശന്‍ അങ്ങനെയുള്ള ഒരാളല്ല എന്നത് കൊണ്ടാണ് ഈ പരിപാടിക്ക് വന്നതെന്നും ശ്രീകുമാരന്‍ തമ്പി വ്യക്തമാക്കി. ഒരു മുഖ്യമന്ത്രിയും ഒരു മന്ത്രിമാരും രാജാക്കന്മാരല്ലെന്നും ശ്രീകുമാരന്‍ തമ്പി ചൂണ്ടിക്കാണിച്ചു.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെയും ശ്രീകുമാരന്‍ തമ്പി രൂക്ഷവിമര്‍ശനം ഉന്നയിച്ചു. എന്‍എസ്എസ് ആസ്ഥാനത്ത് ഇരിക്കുന്ന ആള്‍ പെരുമാറുന്നത് രാജാവിനെ പോലെ എന്നായിരുന്നു വിമര്‍ശനം. വി ഡി സതീശന്റെ സാന്നിധ്യത്തിലായിരുന്ന ശ്രീകുമാരന്‍ തമ്പിയുടെ വിമര്‍ശനം