വി.ഡി.സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്

ഗവര്‍ണര്‍ രാവിലെ ഒമ്പതിന് സഭയെ അഭിസംബോധന ചെയ്യും.

 

കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകളുടെ സൗജന്യ യാത്ര, പെന്‍ഷന്‍ വര്‍ധന അടക്കം ഇന്ദിരാ ഗ്യാരന്റികള്‍ ഉള്‍പ്പെട്ടേക്കും

വി.ഡി.സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്. ഗവര്‍ണര്‍ രാവിലെ ഒമ്പതിന് സഭയെ അഭിസംബോധന ചെയ്യും. കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകളുടെ സൗജന്യ യാത്ര, പെന്‍ഷന്‍ വര്‍ധന അടക്കം ഇന്ദിരാ ഗ്യാരന്റികള്‍ ഉള്‍പ്പെട്ടേക്കും. റദ്ദാക്കിയ സില്‍വര്‍ ലൈനിന് പകരം പുതിയ പദ്ധതിയുണ്ടാകുമോ എന്നതില്‍ ആകാംക്ഷ നിലനില്‍ക്കുകയാണ്.

 നയപ്രഖ്യാപനത്തില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉണ്ടാകുമോ എന്നതും ഇന്നറിയാം. തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ യുഡിഎഫ് പ്രഖ്യാപിച്ച ഗ്യാരണ്ടികള്‍ സംബന്ധിച്ച നയങ്ങളില്‍ ഊന്നി ആയിരിക്കും പ്രസംഗം.